കാലിഫോർണിയ മനുഷ്യന്റെ ചിന്തകൾ ഡൌൺലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുന്ന ഒരു കാലം വരുമോ? ഒരു പക്ഷേ, സാങ്കേതിക വികസനത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സാധ്യമായേക്കും എന്ന വിദൂര പ്രതീക്ഷ പുലർത്താൻ വരട്ടെ, അങ്ങനെയൊരു കണ്ടെത്തലിലേക്ക് അധികം ദൂരമില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോർണിയയിൽ തുടക്കം കുറിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്}ചെയ്യുന്നു. 'ടെസ്ല ഇങ്ക്' എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകൻ അലൻ മസ്ക് ആണ് 'ന്യൂറാലിങ്ക് കോർപ്' എന്ന പേരിൽ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്.

ചെറിയ ഇലക്ട്രോഡുകൾ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് 'ന്യൂറൽ ലേസ്' എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൌൺലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങൾ സംബന്ധിച്ചോ ഗവേഷണങ്ങൾ ഏത് തരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ വ്യക്തമല്ല.
കമ്പനിക്ക് തുടക്കം കുറിച്ചത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മെഡിക്കൽ ഗവേഷണ സ്ഥാപനമായി ന്യൂറലിങ്ക് എന്ന കമ്പനി കഴിഞ്ഞ ജൂലൈയിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ രംഗത്തെ പ്രമുഖഗവേഷകർ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
(സോഴ്സ് : മാതൃഭൂമി, 28/3/2017)