Monday, November 20, 2023

മരം കൊണ്ട് നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്തയക്കാന്‍ നാസയും ജാപ്പനീസ് ഗവേഷകരും......


മരപ്പണിക്കാർക്ക് ഭാവിയില്‍ ചിലപ്പോള്‍ നാസയില്‍ ജോലി കിട്ടിയേക്കും.ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരുടെ ഈ പരീക്ഷണ ദൗത്യം ഒരു പക്ഷെ അതിനുള്ള അവസരം ഒരുക്കിയേക്കും. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം നാസയ്ക്ക് വേണ്ടി ഒരു ഉപഗ്രഹം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും യുഎസിന്റെ നാസയും ചേര്‍ന്ന് മുമ്പും വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ദൗത്യം അങ്ങനല്ല.

ലോഹഭാഗങ്ങള്‍ കൊണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പകരം മരം കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിര്‍മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം. അടുത്ത വേനലില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും നാസയും സഹകരിച്ചാണ് ഈ ദൗത്യം. ജാക്‌സയുടെ ജെ-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മരം ഉപയോഗിക്കുന്നത് അസാധാരണമാണ്. എന്നാല്‍ ബഹിരാകാശ സാഹചര്യങ്ങളില്‍ മരം ഉപയോഗിക്കുന്നതുകൊണ്ട് ചില സവിശേഷ നേട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

'ഭൂമിയിൽ മരം ഉപയോഗിക്കുമ്പോള്‍ അത് കത്തുക, ചീഞ്ഞഴുകുക, രൂപമാറ്റം സംഭവിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടും. എന്നാല്‍ ബഹിരാകാശത്ത് അങ്ങനെയുള്ള പ്രശ്‌നങ്ങളില്ല. കാരണം ബഹിരാകാശത്ത് ഓക്‌സിജനില്ല. അത് കത്തില്ല, അതുകൊണ്ടു തന്നെ ജീവനുള്ള ഒന്നും മരത്തില്‍ നിലനില്‍ക്കില്ല. അതുകൊണ്ട് അവ നശിക്കില്ല', ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകനായ കോജി മുറാട്ട പറയുന്നു.

അലൂമിനിയത്തെ പോലെ ശക്തി കൂടുതലും ഭാരം കുറവും എന്ന സവിശേഷതയും മരത്തിനുണ്ട്. മാത്രവുമല്ല മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം അവ അന്തരീക്ഷത്തില്‍ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ബഹിരാകാശ മാലിന്യങ്ങള്‍ക്കിടയാക്കില്ല.

'ലിഗ്നോ സാറ്റ്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മഗ്നോലിയ എന്ന മരം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി.ആറ് മാസക്കാലത്തോളം ഗവേഷകര്‍ ലിഗ്നോ സാറ്റിനെ നിരീക്ഷിക്കും. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാവും മുഖ്യമായും പരിശോധിക്കുക.

-150 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 150 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് പുറത്തേക്ക് ഉപഗ്രഹം എത്തുമ്പോള്‍ ഈ വലിയ താപ വ്യതിയാനങ്ങള്‍ 90 മിനിറ്റ് ഇടവേളകളിലാണ് സംഭവിക്കുക. അതിവേഗമുള്ള ഈ താപ വ്യതിയാനം എങ്ങനെ മരം കൊണ്ട് നിര്‍മിച്ച ഒരു ഉപഗ്രഹം നേരിടുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അക്കാര്യമാണ് മുഖ്യമായും പരീക്ഷണ വിക്ഷേപ
ണ ദൗത്യത്തില്‍ പരിശോധിക്കുക.


(SOURCE : https://www.mathrubhumi.com/science/news/nasa-japanese-researchers-working-on-sending-wooden-satellite-to-space-1.9057873)

Join Our WhatsApp Channel : https://whatsapp.com/channel/0029Va5tDY11CYoQS3xTan3n

Thursday, November 2, 2023

ഇടിമിന്നൽ പലതരം; മനുഷ്യനെ അപകടത്തിലാക്കുന്നത് സൈഡ് ഫ്ലാഷും ഗ്രൗണ്ട് കറന്റും: ജീവനെടുക്കും പ്രതിഭാസം...



 അതീവ ഊർജം പ്രവഹിപ്പിക്കുന്ന ഇടിമിന്നൽ ഭൂമിക്ക് ആവശ്യമുള്ള പ്രതിഭാസം തന്നെയാണ്. അന്തരീക്ഷ വായുവിൽ നൈട്രജൻ 78 ശതമാനമുണ്ട്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള ഈ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും. പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും. ഓസോൺ ഉൽപാദനത്തിനും മിന്നലുകൾ വഴിയൊരുക്കും. അന്തരീക്ഷ ശുദ്ധീകരണത്തിലും മിന്നലുകൾ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിന്നലേൽക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്.

പലരീതികളിൽ മനുഷ്യർക്ക് മിന്നലേൽക്കാം. മിന്നൽ നേരിട്ട് ഏൽക്കുന്ന സംഭവങ്ങളെ ഡയറക്ട് സ്‌ട്രൈക്ക് എന്നാണ് വിളിക്കുന്നത്. മിന്നലാക്രമണം എന്നു പറയുമ്പോൾ നമ്മളുടെ മനസ്സിൽ ആദ്യം വരുന്ന സംഗതി ഇതാണെങ്കിലും ഇതു സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണ്.

അടുത്ത സാധ്യത മിന്നലേറ്റ ഒരു വസ്തുവിൽ നിന്നു വൈദ്യുതോർജം അതിനെ മുട്ടി നിൽക്കുന്ന വയറുകൾ, കമ്പികൾ തുടങ്ങിയ ലോഹനിർമിത വസ്തുക്കളിൽ കൂടി പ്രവഹിച്ച് ഒരു വ്യക്തിയുടെ ശരീരത്തിലേക്കു കയറുന്ന കൺഡക്‌ഷൻ സ്‌ട്രൈക്കാണ്. ഇതും സംഭവിക്കാനുള്ള സാധ്യത 3% മാത്രമാണ്.

മരങ്ങൾ പോലെയുള്ള ഉയരമുള്ള വസ്തുക്കളിൽ പതിക്കുന്ന മിന്നലിന്റെ ഒരുഭാഗം ഊർജം അവയിൽ നിന്നു ചാടി അടുത്തു നിൽക്കുന്ന ആളിന്റെ ശരീരത്തിലെത്തുന്ന മിന്നലാക്രമണമാണ് സൈഡ് ഫ്ലാഷ്. മിന്നലേൽക്കുന്ന സംഭവങ്ങളിൽ 33 ശതമാനവും ഇതാണ്. മരങ്ങളിലോ മറ്റോ മിന്നലേറ്റ ശേഷം അതു താഴെതറനിരപ്പിലെത്തി പ്രസരിക്കുകയും പ്രസരണമുള്ള മേഖലയിൽ നിൽക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്യുന്നതാണു ഗ്രൗണ്ട് കറന്റ്. മിന്നലാഘാതങ്ങളിൽ 50 ശതമാനവും ഇവ മൂലമാണ്. ഒരു ഉയരമുള്ള വസ്തുവിൽ മിന്നലേറ്റാൽ അതിന്റെ 30 അടി ചുറ്റളവിൽ നിൽക്കുന്നവർക്കാണ് ഏറ്റവും അപകടസാധ്യത.

മഴക്കാലത്ത് മിന്നലിനെ കരുതിയിരിക്കണം. വെൻ തണ്ടർ റോർസ്, ഗോ ഇൻഡോർസ് (ഇടിശബ്ദം കേൾക്കുമ്പോൾ ഉള്ളിൽ പോകൂ) എന്നാണ് യുഎസിലെ ഇടിമിന്നൽ ബോധവൽക്കരണത്തിന്റെ മുദ്രാവാക്യം തന്നെ. കെട്ടിടങ്ങളുടെയും മറ്റും ഉള്ളിൽ ഇരിക്കുന്നത് തുറസ്സായ സ്ഥലത്തു നിൽക്കുന്നതിനേക്കാൾ പലമടങ്ങ് സുരക്ഷ നൽകും.

തുറസ്സായ സ്ഥലത്താണെങ്കിൽ ഉയർന്ന ഭാഗങ്ങളിൽ നിന്നു മാറുക. മരങ്ങളുടെ അടിയിൽ പോയി നിൽക്കരുത്, വളരെ അപകടമാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ നീന്തുകയാണെങ്കിൽ നീന്തൽ അവസാനിപ്പിച്ച് അവിടെ നിന്നു കടക്കണം. മാറി നിൽക്കാൻ മറ്റുമാർഗങ്ങളൊന്നും കണ്ടില്ലെങ്കിൽ വാഹനങ്ങളിലിരിക്കുന്നത് കൂടുതൽ സുരക്ഷ നൽകും.

വീട്ടിനകത്താണെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളി, ബാത്‌റൂം ഉപയോഗം, പൈപ്പ് ഉപയോഗം തുടങ്ങിയവ ഒഴിവാക്കാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലാൻഡ്‌ഫോണുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.

ഒരാൾക്കു മിന്നലേൽക്കാനുള്ള സാധ്യത 5 ലക്ഷത്തിൽ ഒന്നാണെന്ന് എർത്ത് നെറ്റ്‌വർക്സ് പറയുന്നു. മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം. മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്. അതിനാൽ തന്നെ മിന്നലേൽക്കുന്നയാൾക്ക് പൊള്ളൽ സംഭവിക്കാം. ചില ആളുകൾക്ക് മിന്നലേറ്റതിനു ശേഷം കേൾവിശക്തിയിൽ കുറവ് ഉണ്ടായിട്ടുണ്ട്. കാഴ്ചപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നലേൽക്കുന്നത് അകാലതിമിരത്തിനും വഴിവയ്ക്കാം.

ഇതു കൂടാതെ നാഡീവ്യവസ്ഥയിൽ തകരാറ്, വിട്ടുമാറാത്ത തലവേദന, ശരീര വേദന, ശ്രദ്ധക്കുറവ്, കാര്യങ്ങൾ ചെയ്യാൻ വലിയ കാലതാമസം മുതൽ വിഷാദം, മൂഡ് വ്യതിയാനങ്ങൾ തുടങ്ങിയവ വരെ മിന്നലാക്രമണത്തിനു വിധേയരായവരിൽ കാണാം.

30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല. ഗുരുതരമായ സംഭവങ്ങളിൽ മിന്നൽ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിനു വഴിവയ്ക്കുകയും ചെയ്യും. ഇത് ഏൽക്കുന്നയാളുടെ മരണത്തിനു കാരണമാകും.

ലോകത്ത് മിന്നൽ മൂലം വർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു എർത്ത് നെറ്റ്‌വർക്സ് പറയുന്നു.ചില സ്ഥലങ്ങളിൽ പതിക്കുന്ന മിന്നലുകളുടെ അളവ് കൂടുതലാണ്. ലൈറ്റ്‌നിങ് ഹോട്‌സ്‌പോട്ടുകൾ.എന്ന് ഇവ അറിയപ്പെടുന്നു. വെനസ്വേലയിലെ മരാകൈബോ തടാകക്കരയിലാണ് പ്രതിവർഷം ഏറ്റവും കൂടുതൽ മിന്നൽപതിക്കുന്നത്. വർഷത്തിൽ 300 ദിവസവും ഇവിടെ ഇടിമിന്നലുണ്ട്.

ലോകത്തെ ഏറ്റവും പ്രബലമായ ഹോട്‌സ്‌പോട്ടുകളിൽ മൂന്നെണ്ണം തെക്കേ അമേരിക്കയിലും ആറെണ്ണം ആഫ്രിക്കയിലുമാണ്. ലോകത്തെ ഏറ്റവും പ്രബലമായ ഹോട്‌സ്‌പോട്ടുകളിൽ മൂന്നെണ്ണം തെക്കേ അമേരിക്കയിലും ആറെണ്ണം ആഫ്രിക്കയിലുമാണ്.


(Source : https://www.manoramaonline.com/environment/environment-news/2023/10/26/how-lightning-strikes-help-fuel-plant-growth-and-air-purification.html )

Join Our WhatsApp Channel : https://whatsapp.com/channel/0029Va5tDY11CYoQS3xTan3n

Tuesday, October 31, 2023

മത്സ്യങ്ങൾക്കായി നദിയെ തണുപ്പിച്ച് ശാസ്ത്രജ്ഞർ


 ഇന്ത്യയിൽ വേനൽക്കാലത്ത് എയർ കണ്ടീഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവാസികളിലാണ് എസിയുടെ ഉപയോഗം കൂടുതലായുള്ളത്. എസി ഒരുകാലത്ത് ആഢംബരത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് ഒരു വീട്ടിലെ അത്യാവശ്യഘടകമായി മാറിയിരിക്കുന്നു. വർധിക്കുന്ന താപനില സർവചരാചരങ്ങളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

മനുഷ്യൻ എയർ കണ്ടീഷൻ ഉപയോഗിക്കുന്നതുപോലെ, സാൽമൺ മത്സ്യങ്ങൾക്കായി നദിയെ തണുപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ മുട്ടയിടുന്നതിനായി നദികളിലെത്തുന്പോൾ തണുപ്പേകുന്നതിനാണ് നദിയുടെ ഭാഗങ്ങൾ തണുപ്പിക്കുന്നത്. റെക്കോർഡ് ഭേദിച്ച ചൂടിൽ കാനഡയിലെ നോവ സ്കോട്ടിയയിലെ ഗവേഷകരാണ് റൈറ്റ്സ് നദിയിൽ അധികമായി തണുപ്പിച്ച പ്രദേശങ്ങൾ സാൽമൺ മത്സ്യങ്ങൾക്കായി സൃഷ്ടിച്ചത്.

പ്രകൃതിദത്ത താപഅഭയകേന്ദ്രങ്ങൾ ഭൂഗർഭജല ഉറവകൾക്ക് സമീപം സംഭവിക്കാറുണ്ട്, അത് തണുത്തവെള്ളം നദിയിലേക്കു വിടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ നദിയിലെ താപനില ഉയരുമ്പോൾ സാൽമണിന്‍റെ നിലനിൽപ്പിന് ഇത്തരത്തിലുള്ള കൃത്രിമ അഭയകേന്ദ്രങ്ങൾ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

വിവിധ ഇനങ്ങളിലുള്ള നൂറുകണക്കിനു മത്സ്യങ്ങൾ കൃത്രിമമായി നിർമിച്ച ചില്ലി പ്ലൂമുകളിൽ അഭയം പ്രാപിച്ചു. ചൂടുള്ള അവസ്ഥയോട് എങ്ങനെ പൊരുത്തപ്പെടാമെന്നും നമ്മുടെ നദികളിലെ അറ്റ്ലാന്‍റിക് സാൽമണിനെ എങ്ങനെ സംരക്ഷിക്കാമെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ അവയുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും സമുദ്രത്തിലെ തണുത്ത വെള്ളത്തിലാണ് ചെലവഴിക്കുന്നത്, അവ നദികളിലാണ് ജനിക്കുന്നതെങ്കിലും. മുട്ടയിടുന്നതിനായി അവ വീണ്ടും നദികളിലേക്കു തിരികെയെത്തുന്നു. ഈ സമയങ്ങളിൽ നദിയിലെ വെള്ളം വളരെ ചൂടാകുന്നത് ഈ മത്സ്യവംശത്തിന്‍റെ നാശത്തിനു തന്നെ പതിയെ കാരണമായിത്തീരം.

അവയുടെ അനുയോജ്യമായ ജലതാപനില 43 - 72 ഡിഗ്രി ഫാരൻഹീറ്റ് ആണ്. സാൽമണിന് ചൂടുള്ള സാഹചര്യങ്ങളിൽ കുറഞ്ഞ സമയത്തേക്കു അതിജീവിക്കാൻ കഴിയുമെങ്കിലും, അധിക ചൂട് അവയെ സമ്മർദ്ദത്തിലാക്കുകയും ഒടുവിൽ മരിക്കുകയും ചെയ്യും. അറ്റ്ലാന്‍റിക് സാൽമണുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ജലത്തിന്‍റെ താപനില ഉയരുന്നതാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകൾ, കലുങ്കുകൾ, മലിനീകരണം, ജീർണിച്ച ആവാസ വ്യവസ്ഥകൾ, രോഗങ്ങൾ എന്നിവയിൽനിന്നും സാൽമൺ മത്സ്യങ്ങൾ ഭീഷ
ണി നേരിടുന്നുണ്ട്.


(Source :  https://news.radiokeralam.com/tech/create-air-conditioning-for-salmon-334644?infinitescroll=1 )

Join Our WhatsApp Channel : https://whatsapp.com/channel/0029Va5tDY11CYoQS3xTan3n

Tuesday, October 24, 2023

ചന്ദ്രന്റെ പ്രായം നമ്മള്‍ ഇതുവരെ കരുതിയതിനേക്കാള്‍ കൂടുതല്‍!

വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് നിലവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ നാല് കോടി വര്‍ഷം അധികം പഴക്കമുണ്ടെന്ന് പുതിയ പഠനങ്ങള്‍. 1972-ല്‍ അപ്പോളോ 17ലെ ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്ര ശിലകള്‍ പഠിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യണ്‍ (446 കോടി) വര്‍ഷമാണെന്നാണ് പുതിയ കണ്ടെത്തല്‍.

സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വര്‍ഷത്തിന് ശേഷമാണ് ചന്ദ്രന്‍ ഉണ്ടായതെന്നായിരുന്നു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാന്‍ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചന്ദ്രന്‍ ഇല്ലെങ്കില്‍ ഭൂമിയിലെ ജീവന്‍ വ്യത്യസ്തമായി കാണപ്പെടുമെന്നും നമ്മുടെ പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണെന്നും ചന്ദ്രന്റെ പ്രായം കൃത്യമായി മനസ്സിലാക്കുന്നത് വലിയ നേട്ടമാണെന്നും സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ചതില്‍ ഒരാളായ പ്രൊഫസര്‍ ഫിലിപ്പ് ഹെക്ക് പറഞ്ഞു.

ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. എന്നാല്‍ കൂട്ടിയിടിയുടെ കൃത്യമായ സമയവും, ചന്ദ്രന്റെ രൂപീകരണവും ഇന്നും ശാസ്ത്രലോകത്തിന്റെ അന്വേഷണ പരിധിക്കുള്ളിലാണ്. 1972-ല്‍ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളില്‍ കണ്ടെത്തിയ ‘സിര്‍ക്കോണ്‍’ എന്ന ധാതു ശാസ്ത്രജ്ഞര്‍ പഠിച്ചു. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തില്‍ രൂപംകൊണ്ട സിര്‍ക്കോണ്‍ പരലുകള്‍, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിര്‍ണയ പരീക്ഷണം നടത്തിയതെന്ന് യുകെയിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ജെനിക ഗ്രെയ്ര്‍ പറഞ്ഞു. ആറ്റങ്ങളെ ലേസര്‍ ഉപയോഗിച്ച് നീരാവിയാക്കി. തുടര്‍ന്ന് അവ എത്ര വേഗത്തില്‍ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ സാമ്പിളിന്റെ പ്രായം നിര്‍ണ്ണയിക്കുകയും ചെയ്തു. പഠനം ഒക്ടോബര്‍ 20ന് ശാസ്ത്ര ജേണല്‍ ജിയോകെമിക്കല്‍ പെര്‍സ്‌പെക്റ്റീവ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചു.


(Source : https://www.expresskerala.com/how-old-is-ambilyammava-the-moon-is-older-than-we-thought.html)




Friday, March 11, 2022

"അറ്റോമിക് ക്ലോക്കിന്" പിന്നിലെ രഹസ്യങ്ങൾ...


കൃത്യതയുടെ കാര്യത്തിൽ പേരുകേട്ടവയാണ് അറ്റോമിക് ക്ലോക്കുകൾ. കൂട്ടത്തിൽ കിറു കൃത്യമായ ഒരു ആണവ ഘടികാരം വികസിപ്പിച്ചെടുത്തിരിക്കുകയാണ് വിസ്കോസിൻ മാഡിസൺ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞർ. 30,000 കോടി വർഷത്തിനിടെ ഒരു നിമിഷത്തിന്റെ സമയ വ്യത്യാസം മാത്രമാണ് ഈ ക്ലോക്ക് കാണിക്കുക.

ലോകത്തിലെ തന്നെ ഏറ്റവും കൃത്യതയുള്ള ഘടികാരങ്ങളായാണ് അറ്റോമിക് ക്ലോക്കുകളെ വിശേഷിപ്പിക്കുന്നത്. പരമാണുക്കളിൽ പ്രകാശം വലിച്ചെടുക്കുകയും പുറംതള്ളുകയും ചെയ്യുന്ന തരംഗദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. രാജ്യാന്തര തലത്തിൽ തന്നെ സമയം നിജപ്പെടുത്തുന്നത് ഇത്തരം ആണവ ഘടികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലും ഇവ ഉപയോഗിക്കാറുണ്ട്.

തങ്ങളുടെ ആണവ ഘടികാരത്തിന്റെ പ്രവർത്തനം വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പും വിസ്കോസിൻ മാഡിസൺ സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. മൾട്ടിപ്ലക്സ്ഡ് അറ്റോമിക് ക്ലോക്ക് എന്നാണ് തങ്ങളുടെ ആണവഘടികാര മോഡലിനെ ഗവേഷകർ വിളിക്കുന്നത്. ഗുരുത്വതരംഗങ്ങളേയും ഇരുണ്ട ദ്രവ്യത്തേയും കുറിച്ചുള്ള പഠനങ്ങളിലെല്ലാം ഈ ഘടികാരത്തെ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ബ്രിട്ടിഷ് ശാസ്ത്ര ജേണലായ നേച്ചുറിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അണുക്കളുടെ ഏറ്റവും പ്രാഥമികമായ സവിശേഷതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആണവ ഘടികാരങ്ങൾ ഇത്രയും കൃത്യത പുലർത്തുന്നതെന്ന് സർവകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇലക്ട്രോണുകൾ വെളിച്ചം അകത്തേക്ക് എടുക്കുകയോ പുറത്തേക്ക് വിടുകയോ ചെയ്യുന്ന സമയത്ത് ഊർജ്ജ നിലയിൽ ഉണ്ടാവുന്ന വ്യതിയാനം പ്രവർത്തിക്കുമ്പോഴും എല്ലാ ആറ്റങ്ങളും വെളിച്ചം അകത്തേക്കെടുക്കുകയും അടിസ്ഥാനമാക്കിയാണ് ആണവഘടികാരങ്ങൾ പ്രവർത്തിക്കുന്നത്. ഏത് മൂലകവുമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിന്റെ തോതിൽ വ്യത്യാസമുണ്ടാവാറില്ല.

ആറ്റങ്ങളിൽ വെളിച്ചം കടത്തിവിടുന്നതിന് അത്യന്തം സങ്കീർണമായ ലേസറുകളാണ് ഗവേഷകർ ഉപയോഗിക്കുന്നത്. ആണവഘടികാരങ്ങളുടെ കൃത്യത ഉറപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്ത ആണവഘടികാരങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് അവയുടെ ഫലം താരതമ്യം ചെയ്യുകയായിരുന്നു. മൂന്നു മണിക്കൂറിനിടെ ആയിരം തവണയിലേറെ ഈ പരീക്ഷണം ആവർത്തിക്കുകയും ചെയ്തു. ഒടുവിൽ ഇരു ആണവഘടികാരങ്ങളും തമ്മിലുള്ള സമയവ്യതിയാനം ഗവേഷകർ കണ്ടെത്തുക തന്നെ ചെയ്തു. കണ്ടെത്തിയ 30,000 കോടി വർഷത്തിൽ ഒരിക്കൽ ഒരു നിമിഷത്തിന്റെ വ്യത്യാസമാണ് ഇരു ആണവഘടികാരങ്ങളും തമ്മിൽ കാണിച്ചത്. ഇത് സമയകൃത്യതയുടെ കാര്യത്തിൽ ലോക റെക്കോഡാവുകയും ചെയ്തു.

(സോഴ്സ് : https://www.manoramaonline.com/technology/science/2022/03/07/atomic-clock-one-second-300-billion-years.html)

ദീർഘദൂരം പറക്കുന്നതിനിടെ ഉറങ്ങുന്ന ഫ്രിഗെറ്റ് പക്ഷികള്‍...




പലവിധം കടൽ പക്ഷികളുണ്ട് ഈ ലോകത്ത്. 46 ദിവസം കൊണ്ട് ഭൂമി ചുറ്റാൻ സാധിക്കുന്ന ആൽബട്രോസ് മുതൽ 200 ദിവസത്തോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന ആൽപിൻ സ്വിഫ്റ്റ് പോലുള്ള പക്ഷിക്കൾ ഇക്കൂട്ടത്തിലുണ്ട്. അവയെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഗവേഷകരുടെ മനസിലുണ്ട്. ഉത്തരം കിട്ടിയവയും ഇതുവരെയും കിട്ടിയിട്ടില്ലാത്തവയും അതിലുണ്ട്. പല മിത്തുകളും പക്ഷികളെ കുറിച്ചുണ്ട്.

ആൽബട്രോസ് പക്ഷിയ്ക്ക് ഒരു വർഷത്തോളം നിർത്താതെ പറക്കാൻ സാധിക്കുമെന്നും അവ ഇരപിടിക്കുന്നതും ഇണചേരുന്നതും പറക്കിലിനിടെ തന്നെയാണെന്നുമാണ് ഒരുകാലത്ത് കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. ദൈർഘ്യമേറിയ പറക്കലിന് റെക്കോർഡുള്ളത് ആൽപിൻ സ്വിഫ്റ്റ് എന്ന പക്ഷിയ്ക്കാണ്. 200 ലേറെ ദിവസങ്ങൾ അവ തുടർച്ചയായി പറക്കും. ആൽബട്രോസ് പക്ഷിയ്ക്ക് 46 ദിവസം കൊണ്ട് ഭൂമി ചുറ്റിക്കറങ്ങിവരാൻസാധിക്കും. വിരലിലെണ്ണാവുന്ന അത്രയും തവണ മാത്രമെ ഇവ പറക്കലിന് ഇടവേള നൽകുകയുള്ളൂ.

വിശ്രമമില്ലാതെ എങ്ങനെയാണ് അവയ്ക്ക് സാധിക്കുന്നത്? ദേശാടന പക്ഷികളെ കുറിച്ച് ഗവേഷകരുടെ മനസിലുള്ള ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് ഈ ചോദ്യമാണ്. വിശ്രമമില്ലാതെ പറക്കുന്നത് എങ്ങനെയാണ് എന്നതിനൊപ്പം തന്നെ ചേർക്കാവുന്ന മറ്റൊരു ചോദ്യമാണ് അവ എങ്ങനെയാണ് ഉറങ്ങുന്നത്? എന്ന ചോദ്യവും. ഇതിനെ കുറിച്ച് യഥാർത്ഥ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലതാനും.

എന്നാൽ ഈ മാസം നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിൽ 'ഫ്രിഗെറ്റ് പക്ഷി' (Frigate Bird) എന്ന കടൽപക്ഷിയുടെ സഞ്ചാരവുമായി ബന്ധപ്പെട്ട് സുപ്രധാനമായൊരു കണ്ടെത്തലുണ്ട്. 

ആൽപിൻ സ്വിഫ്റ്റ് പക്ഷിയുടെ അത്രയും ദൈർഘ്യമേറിയ യാത്രകൾ നടത്താൻ ശേഷിയുള്ള പക്ഷിയൊന്നുമല്ല ഫ്രിഗെറ്റ്. എന്നാൽ ഭൂമിയിൽ തൊടാതെ രണ്ട് മാസക്കാലത്തോളം പറക്കാൻ ഇവയ്ക്ക് സാധിക്കുമത്രെ. കടലിന് മുകളിലൂടെ പറക്കുമ്പോൾ വിശ്രമിക്കാൻ തോന്നിയാൽ പോലും ഇവ താഴെ ഇറങ്ങാറില്ല. കാരണം മറ്റ് കടൽ പക്ഷികളെ പോലെ ഇവയ്ക്ക് നീന്താൻ അറിയില്ല.

വിശ്രമത്തിന് വേണ്ടി ഫ്രിഗറ്റ് പക്ഷിയ്ക്ക് ഈ കഴിവ് ഇല്ലാത്തതിനാൽ തന്നെ മറ്റൊരു രീതിയിൽ ഇവയ്ക്ക് വിശ്രമിക്കാൻ സാധിക്കുന്നുണ്ടെന്ന സംശയത്തിലായിരുന്നു ഗവേഷകർ. ഫ്രിഗറ്റ് പക്ഷിയ്ക്ക് പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങാനുള്ള കഴിവുണ്ടോ എന്ന സംശയം അങ്ങനെ അവർക്കുണ്ടായി. അങ്ങനെയാണ് ജർമനയിലെ മാക്സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർണിത്തോളജിയിലെ നീൽസ് റാറ്റെൻബോർഗും സഹപ്രവർത്തകരും അവരുടെ പഠനത്തിനായി ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.

15 ഓളം പക്ഷികളുടെ തലയോട്ടിയ്ക്കുള്ളിൽ ഇലക്ട്രോഎൻസെഫലോഗ്രാഫുകൾ ഘടിപ്പിച്ചാണ് (ഇഇജി) ഇവർ പഠനം നടത്തിയത്. തലച്ചോറിലെ വൈദ്യുതിയുടെ പ്രവർത്തനം കണ്ടെത്താൻ ഈ ഉപകരണത്തിന് സാധിക്കും. അതുവഴി അവ ഉറങ്ങുകയാണോ ഉണർന്നിരിക്കുകയാണോ എന്നറിയാം. പക്ഷിയിൽ ഘടിപ്പിച്ച ആക്സിലെറോ മീറ്റർ ഉപയോഗിച്ച് അവ എത്ര വേഗം ഏത് ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്താനാവും. ഒരാഴ്ച കഴിഞ്ഞ് ഈ ഉപകരണത്തിലെ വിവരങ്ങൾ ഗവേഷകർ ഡൗൺലോഡ് ചെയ്തെടുത്തു. അപ്പോഴാണ് ഫ്രഗേറ്റ്പക്ഷികൾ പറക്കുന്നതിനിടയിൽ തന്നെ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയത്. ഒരു ദിവസം ഏകദേശം 45 മിനിറ്റ് നേരം മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം. എന്നാൽ കരയിലായിരിക്കുമ്പോൾ പകൽ ഒരു മിനിറ്റ് നേരവും രാത്രി ഏകദേശം 12 മണിക്കൂർ നേരവും ഉറങ്ങും.


പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ഇവ പൂർണമായും ഓട്ടോ പൈലറ്റ് (താനെ പറക്കുന്നത്) മോഡിൽ ആയിരിക്കില്ല. തലച്ചോറിന്റെ ഒരു വശമായിരിക്കും ആദ്യം ഉറങ്ങുക. അപ്പോൾ മറുവശം ഉണർന്നിരിക്കും. ശത്രുക്കളിൽ നിന്ന് രക്ഷനേടൻ സാധാരണ ജീവികളിൽ ഈ സംവിധാനം ഉണ്ടാവാറുണ്ട്. എന്നാൽ ഫ്രിഗറ്റ്പക്ഷിയ്ക്ക് പറക്കുന്നതിനിടെ ആകാശത്ത് മറ്റ് ശത്രുക്കളൊന്നുമുണ്ടാവാറില്ല. എന്നാൽ പറക്കുന്നതിനിടെ ഉറങ്ങുമ്പോൾ ആകാശത്ത് വെച്ച് കൂട്ടിമുട്ടാതിരിക്കാൻ വേണ്ടിയാണ് ഫ്രിഗറ്റ് പക്ഷികൾ ഈ പാതിയുറക്കമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. കാരണം പഠനത്തിനിടെ അവ ഒരിക്കലും പരസ്പരം കൂട്ടിയിടിച്ചിട്ടില്ല. പരുന്തുകളെ പോലെ വായു സഞ്ചാരത്തിനനുസരിച്ച് താഴേക്ക് ഊളിയിട്ടും ഉയർന്നു പൊങ്ങിയുമാണ് ഇവ ദീർഘദൂരം പറക്കുന്നത്. വായുവിൽ താഴേക്കിറങ്ങുമ്പോൾ ഇവ ഉറങ്ങാറില്ല.

ഏറെക്കാലമായി ഗവേഷകർക്കിടയിൽ നിലനിന്നിരുന്ന സിദ്ധാന്തമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. ജീവികളിൽ ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തൽ അധിക വിവരമാവും.

(സോഴ്സ് : https://www.mathrubhumi.com/science/features/scientists-found-that-frigatebirds-sleep-while-flying-1.6180204)

Wednesday, March 9, 2022

കൃത്രിമ കണ്ണുകള്‍ ചെമ്മരിയാടില്‍ വിജയിച്ചു; മനുഷ്യരിലെ പരീക്ഷണം ഉടന്‍, പ്രതീക്ഷയോ...


അടുത്തിടെയാണ് ഒരു ചെമ്മരിയാടിനു കൃത്രിമ കണ്ണുകൾ വിജയകരമായി ഘടിപ്പിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മനുഷ്യരിലും കൃതിമനേത്രങ്ങൾ ഘടിപ്പിക്കാൻ ശാസ്ത്രത്തിനാവുമോ? എന്ന ചോദ്യം അപ്പോൾ മുതൽ തന്നെ ഉയരുന്നുണ്ട്. അത് സാധ്യമാണെന്നാണ് ഇപ്പോൾ ഗവേഷകർ അറിയിക്കുന്നത്. ഇതു സംബന്ധിച്ച് ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും മനുഷ്യരിൽ പരീക്ഷണം അടുത്തു തന്നെ ആരംഭിക്കുമെന്നും സിഡ്നി സർവകലാശാലയിലേയും ന്യൂ സൗത്ത് വെയിൽസിലേയും ഗവേഷകർ അറിയിച്ചു കഴിഞ്ഞു.

കൃത്രിമ നേത്രം പിടിപ്പിച്ച ചെമ്മരിയാടിന്റെ കണ്ണിനോട് ചേർന്നുള്ള കോശങ്ങളിൽ അപ്രതീക്ഷിത അണുബാധയൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സിഡ്നി സർവകലാശാലയിലെ ഗവേഷകനായ സാമുവൽ ഏഗൻബർഗർ പറഞ്ഞിരുന്നു. ഇതും മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാകുമെന്ന സൂചനകൾ നൽകുന്നുണ്ട്

ഫോണിക്സ് 99 എന്നാണ് കൃത്രിമ കണ്ണിന് നിർമാതാക്കൾ നൽകിയ പേര്. കണ്ണടയിൽ ഘടിപ്പിച്ച ചെറു ക്യാമറകൾ വഴി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ഇലക്ട്രിക് സിഗ്നലുകളായി കൃത്രിമ കണ്ണിന്റെ റെറ്റിനയിലേക്ക് അയക്കുകയാണ് രീതി. കണ്ണിലെ പേശികൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയാൽ ദൃശ്യങ്ങൾ തലച്ചോറിലെത്തുകയും കാഴ്ച സാധ്യമാവുകയും ചെയ്യുമെന്നാണ് ഗവേഷകർ അറിയിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം ഡോളർ വരെ ചെലവു വരുമെന്നതാണ് ഈ കൃത്രിമ നേത്രങ്ങളുടെ ഒരു പ്രധാന ന്യൂനത. ഇപ്പോഴും ഗവേഷണം പ്രാരംഭ ഘട്ടത്തിലാണെന്നതും വസ്തുതയാണ്.

ലോകത്ത് തന്നെയുള്ള കാഴ്ച പ്രശ്നങ്ങൾ ബാധിച്ചവരിൽ 20 ശതമാനത്തോളം ഇന്ത്യയിലാണെന്നാണ് 2019ലെ ഒരു റിപ്പോർട്ട് പറയുന്നത്. ലോകത്താകെ ഏതാണ്ട് 220 കോടി മനുഷ്യർക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടും പറയുന്നുണ്ട്. ഈ മനുഷ്യർക്കെല്ലാം ഇത്തരം സാങ്കേതികവിദ്യയും കണ്ടെത്തലുകളും അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.

(സോഴ്സ് : https://www.manoramaonline.com/technology/science/2022/02/17/human-trials-of-bionic-eyes-research.html)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...