മനുഷ്യൻ എയർ കണ്ടീഷൻ ഉപയോഗിക്കുന്നതുപോലെ, സാൽമൺ മത്സ്യങ്ങൾക്കായി നദിയെ തണുപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ മുട്ടയിടുന്നതിനായി നദികളിലെത്തുന്പോൾ തണുപ്പേകുന്നതിനാണ് നദിയുടെ ഭാഗങ്ങൾ തണുപ്പിക്കുന്നത്. റെക്കോർഡ് ഭേദിച്ച ചൂടിൽ കാനഡയിലെ നോവ സ്കോട്ടിയയിലെ ഗവേഷകരാണ് റൈറ്റ്സ് നദിയിൽ അധികമായി തണുപ്പിച്ച പ്രദേശങ്ങൾ സാൽമൺ മത്സ്യങ്ങൾക്കായി സൃഷ്ടിച്ചത്.
പ്രകൃതിദത്ത താപഅഭയകേന്ദ്രങ്ങൾ ഭൂഗർഭജല ഉറവകൾക്ക് സമീപം സംഭവിക്കാറുണ്ട്, അത് തണുത്തവെള്ളം നദിയിലേക്കു വിടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ നദിയിലെ താപനില ഉയരുമ്പോൾ സാൽമണിന്‍റെ നിലനിൽപ്പിന് ഇത്തരത്തിലുള്ള കൃത്രിമ അഭയകേന്ദ്രങ്ങൾ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
വിവിധ ഇനങ്ങളിലുള്ള നൂറുകണക്കിനു മത്സ്യങ്ങൾ കൃത്രിമമായി നിർമിച്ച ചില്ലി പ്ലൂമുകളിൽ അഭയം പ്രാപിച്ചു. ചൂടുള്ള അവസ്ഥയോട് എങ്ങനെ പൊരുത്തപ്പെടാമെന്നും നമ്മുടെ നദികളിലെ അറ്റ്ലാന്‍റിക് സാൽമണിനെ എങ്ങനെ സംരക്ഷിക്കാമെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ അവയുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും സമുദ്രത്തിലെ തണുത്ത വെള്ളത്തിലാണ് ചെലവഴിക്കുന്നത്, അവ നദികളിലാണ് ജനിക്കുന്നതെങ്കിലും. മുട്ടയിടുന്നതിനായി അവ വീണ്ടും നദികളിലേക്കു തിരികെയെത്തുന്നു. ഈ സമയങ്ങളിൽ നദിയിലെ വെള്ളം വളരെ ചൂടാകുന്നത് ഈ മത്സ്യവംശത്തിന്‍റെ നാശത്തിനു തന്നെ പതിയെ കാരണമായിത്തീരം.
അവയുടെ അനുയോജ്യമായ ജലതാപനില 43 - 72 ഡിഗ്രി ഫാരൻഹീറ്റ് ആണ്. സാൽമണിന് ചൂടുള്ള സാഹചര്യങ്ങളിൽ കുറഞ്ഞ സമയത്തേക്കു അതിജീവിക്കാൻ കഴിയുമെങ്കിലും, അധിക ചൂട് അവയെ സമ്മർദ്ദത്തിലാക്കുകയും ഒടുവിൽ മരിക്കുകയും ചെയ്യും. അറ്റ്ലാന്‍റിക് സാൽമണുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. ജലത്തിന്‍റെ താപനില ഉയരുന്നതാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ടുകൾ, കലുങ്കുകൾ, മലിനീകരണം, ജീർണിച്ച ആവാസ വ്യവസ്ഥകൾ, രോഗങ്ങൾ എന്നിവയിൽനിന്നും സാൽമൺ മത്സ്യങ്ങൾ ഭീഷ
ണി നേരിടുന്നുണ്ട്.
(Source : https://news.radiokeralam.com/tech/create-air-conditioning-for-salmon-334644?infinitescroll=1 )
Join Our WhatsApp Channel : https://whatsapp.com/channel/0029Va5tDY11CYoQS3xTan3n

No comments:
Post a Comment