ശരീരത്തിനും മനസ്സിലും വിശ്രമം ലഭിക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. നന്നായി ഉറങ്ങിയാൽ മാത്രമേ ഉന്മേഷത്തോടെ ദൈനംദിന ജീവിതസാഹചര്യങ്ങളുമായി ഒത്തുപോകാൻ സാധിക്കുന്നത്. ഉറങ്ങുമ്പോൾ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന നമ്മുടെ തോന്നൽ തെറ്റാണ്. നാമുറങ്ങുമ്പോൾ ശരീരത്തിലെ പല അവയവങ്ങളും ഉണർന്നിരിക്കുകയാണ്. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് ഒരു ചോദ്യം മാത്രമാണ്. പലപ്പോഴും ഒരു കൃത്യമായ നിർവചനം പോലും നൽകാൻ സാധിക്കുന്നില്ല. എങ്കിലും പഠനങ്ങൾ നൽകുന്ന ചില കാര്യങ്ങൾ നോക്കാം.
ഉറങ്ങുമ്പോഴും തലച്ചോർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഉറക്കത്തിന്റെ ആദ്യപകുതിയിൽ തലച്ചോറിലെ കോർട്ടക്സിന്റെ പ്രവർത്തനം 40 ശതമാനം കുറയുന്നുണ്ടെങ്കിലും പിന്നീട് കൂടുതൽ പ്രവർത്തിക്കുന്നു.
ഉറക്കം കണ്ണുകളെ രണ്ടു സ്റ്റേജുകളാക്കി പ്രവർത്തിപ്പിക്കും, നോൺ റാപിഡ് മൂവ്മെന്റ്, റാപിഡ് മൂവ്മെന്റ് എന്നിവയാണവ. ആദ്യത്തെ ഘട്ടത്തിൽ കൃഷ്ണമണികൾ വട്ടം കറങ്ങും പിന്നീടുള്ള ഘട്ടത്തിൽ പെട്ടെന്ന് ചലിക്കും. രണ്ടാം ഘട്ടത്തിലാണ് സാധാരണ സ്വപ്‌നങ്ങൾ കാണുന്നത്.
ഉറങ്ങുമ്പോൾ ശരീരത്തിൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകും. ഉറങ്ങുമ്പോൾ തൊണ്ടയിലെ മസിലുകൾ അയയും. ഇത് തൊണ്ടയുടെ വിസ്താരം അല്പം കുറയ്ക്കും. ഇത് ശ്വാസോച്ഛാസത്തിന് അല്പം തടസ്സമുണ്ടാക്കും. കൂർക്കം വലിക്ക് കാരണമാക്കുന്നു.
മദ്യപിച്ച ശേഷം ഉറങ്ങുന്നവർ അതിന്റ പ്രത്യാഘാതങ്ങളും അറിഞ്ഞിരിക്കണം. ഒരാളുടെ ഉറക്കത്തിന്റെ ചക്രം തന്നെ തടസ്സപ്പെടുത്താൻ മദ്യപാനം കാരണമാകുന്നു. അമിതമദ്യപാനം വിഷാദത്തിനും ആത്മഹത്യാ പ്രവണതക്കും വഴിവെക്കുന്നതായി കണ്ടുവരുന്നുണ്ട്. ഹൃദയത്തെ ഇല്ലായ്മചെയ്യാൻ അമിത മദ്യപാനത്തിന് കഴിയും. ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കും. ഹൃദയത്തിന്റെ പ്രവർത്തനം താറുമാരാകും. ഇത് മാരകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. അമിത മദ്യപരിൽ ഓർമ്മക്കുറവ് ഉണ്ടാവുന്നത് സാധാരണയാണ്. മദ്യപാനം അതിരുകടക്കുന്ന ദിവസങ്ങളിലെ പാലസംഭവങ്ങളും പിറ്റേദിവസം ഓർത്തെടുക്കാൻ കഴിയാതെ വരുന്നു. ഇത് അംനേഷ്യയിലേക്കുള്ള യാത്രയാണെന്ന് ഓർക്കുക പൂർണ്ണമായും ഓർമ്മനഷ്ടപ്പെട്ട അവസ്ഥയിലേക്കാവും ഒടുവിൽ നീങ്ങുക.
(സോഴ്സ് : മറുനാടൻ മലയാളി 30.12
2016)



No comments:
Post a Comment