![]() |
| ഹൈപ്പര്‍ലൂപ്പ് 1 മാതൃക |
ലോകത്തെ അമ്പരപ്പിച്ച് കൊണ്ടാണ് ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചിരിക്കുകയാണ്. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലെത്താൻ മിനിറ്റുകൾ മാത്രം മതി. 2020 ആകുമ്പോഴേക്കും ഹൈപ്പർലൂപ്പ് യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്. ഇത് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള അനുമതിക്കായി കമ്പനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ കമ്പനി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ചെന്നൈയിൽ നിന്ന് ബംഗളുരുവിലേക്കായിരിക്കും ലൂപ്പ് വരിക. അതിന് ശേഷം ബംഗളുരു - തിരുവനന്തപുരം, മുംബൈ - ചെന്നൈ, മുംബൈ - ഡൽഹി എന്നീ പാതകളും പരിഗണിക്കും എന്നാണ് കരുതുന്നത്.
![]() |
| ദുബായ് - അബുദാബി റൂട്ട് മാപ് |
കമ്പനി മുമ്പ്പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെട്ടിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. ഹൈപ്പർലൂപ്പ് ട്രെയിനുകൾ ഓടുന്നത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിലാണ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയിൽ പത ക്രമീകരിക്കാൻ കഴിഞ്ഞ വർഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവിൽ വന്നാൽ മിനിട്ടുകൾക്കകം ദുബായിൽ നിന്നും അബുദാബിയിലെത്താം.
(സോഴ്സ് : എക്സ്പ്രസ്സ് കേരള 6.2.2017)







