എവിടെ പോയാലും മൊബൈലിനൊപ്പം ചാർജെറും എടുക്കേണ്ട അവസ്‌ഥ അവസാനിപ്പിക്കാൻ നാനോജനറേറ്റർ വരുന്നു.
നാനോജനറേറ്ററിന് ഫോൺ ഉപയോഗിക്കുന്നവരുടെ വിരലുകളുടെ ചലനങ്ങളിൽ നിന്നും സ്മാർട്‌ഫോൺ പ്രവർത്തിക്കാനാവശ്യമായ ആവശ്യമായ ഊർജ്ജം ശേഖരിക്കാൻ ആവശ്യമാണെന്നാണ് മിഷിഗൺ സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം.
നാനോജനറേറ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത ചാർജാറിന്റ പ്രാഥമിക പരീക്ഷണങ്ങൾ പൂർത്തിയായി കഴിഞ്ഞു. എൽ സി ഡി ടച്ച് സ്ക്രീനും 20 എൽ ഇ ഡി ലൈറ്റുകളും ഫ്ലെക്സിബിൽ കീബോർഡും ഈ നാനോജനറേറ്റേറിന്റെ സഹായത്താൽ ഗവേഷകർ പ്രവർത്തിപ്പിച്ചു നോക്കി.
ബാറ്ററിയുടെ യാതൊരു സഹായവുമില്ലാതെയായിരുന്നു ഇവ പ്രവർത്തിപ്പിച്ചത്.
പേപ്പറിന്റ കനം മാത്രമുള്ള ഈ വസ്തുവിനെ ബയോകോംപാറ്റിയബിൾ ഫെറോഇലക്ട്രിറ്റ് നാനോജനറേറ്റർ (എഫ് ഇ എൻ ജി) എന്നാണ് വിളിക്കുന്നത്.
ഒരു കൈപ്പത്തിടെ വലിപ്പമുള്ള ഈ വസ്തുവിന് എൽ ഇ ഡി ലൈറ്റുകളെ കത്തിക്കാനാകും.
കനം കുറവാണെന്നതിന് പുറമേ വളക്കാമെന്നതും ചിലവ് കുറവാണെന്നതും നാനോജനറേറ്ററിന്റെ ഗുണങ്ങളാണ്. സ്മാർട്ഫോണുകൾക്കൊപ്പം ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വയർലെസ് ഹെഡ്സെറ്റുകൾക്കെല്ലാം ഈ നാനോജനറേറ്റർ ഉപയോഗിക്കാവുന്നതാണ്.
മടക്കുംതോറും ഇവയുടെ ശേഷി വർദ്ധിക്കുമെന്നത് ശ്രദ്ധേയമാണ്
പ്രൊഫ. നെൽസൺ സീപുൽവെഡയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണമാണ് ചാർജറുകളുടെ തലവേദന തന്നെ മാറ്റിയേക്കാവുന്ന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്
(സോഴ്സ് : എക്സ്പ്രസ്സ് കേരള 11 ജനുവരി 2017)

No comments:
Post a Comment