പാർക്കിങ് ദുരിതത്തിന് അറുതി വരുത്താൻപുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ് എത്തുന്നു. നിങ്ങൾ പോകുന്ന സ്ഥലത്ത് പാർക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഫീച്ചർ കൃത്യമായി അറിയിക്കും.
പുതിയ ഐക്കണോടെ ആൻഡ്രോയിഡ് യൂസർമാർക്കായാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പാർക്കിങ് ഫീച്ചർ ആക്സസ് ചെയ്യാൻ ഗൂഗിൾ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തെക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാർക്കിംഗ് ഇടമുണ്ടെങ്കിൽ ഒരു ചെറുവലയത്തോട് കൂടിയുള്ള 'പി' ചിഹ്നത്തിലൂടെ ഫീച്ചർ അറിയിക്കും.
ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകലാണ് ഫീച്ചർ കാണിക്കുക.
നീലനിറത്തിലാണ് പാർക്കിംഗ് ഐക്കൺ. പാർക്കിങ് സ്ഥലം വളരെ കുറവാണെങ്കിൽ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.
യൂസർമാരുടെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്റോറിയിൽ നിന്നുള്ള ഡാറ്റകൾ വഴിയാണ് പാർക്കിംഗ് ഫീച്ചറിന്റെ പ്രവർത്തനം. അമേരിക്കയിലെ 25 മെട്രോ മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിൽ മറ്റു നഗരങ്ങളിലേക്കും ഐഒഎസ് ഡിവൈസിലേക്കും ഫീച്ചർ വ്യാപിപ്പിക്കും.
(സോഴ്സ് : കേരള ഓൺലൈൻ ന്യൂസ് 30 ജനുവരി 2017)

No comments:
Post a Comment