Tuesday, February 21, 2017

ഇനി ദുരൂഹമായി വിമാനങ്ങൾ കാണാതാകില്ല: വരുന്നു ആകാശത്ത്‌ ഒരു സൂപ്പർ രക്ഷാപ്രവർത്തന സംവിധാനം



ലോകത്ത്‌ നിരവധി വിമാനങ്ങളാണ് ഓരോ വർഷവും ദുരൂഹമായി കാണാതാകുന്നത്. വിമാനങ്ങൾ കാണാതാകുന്നത് മൂലം നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയും പ്രതിവർഷവും നഷ്ടമാകുന്നു. കാണാതാകുന്ന വിമാനങ്ങൾക്ക് പിന്നിലെ ദുരൂഹത ഒരിക്കലും അവസാനിക്കുന്നില്ല. കോടിക്കണക്കിന് രൂപചിലവഴിച്ചു തിരഞ്ഞിട്ടും ഈ വിമാനങ്ങൾ എവിടെപ്പോയി എന്ന് കണ്ടെത്താൻ പോലും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇനി റഡാറിൽ നിന്ന് കാണാതാകുന്ന വിമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന സംവിധാനം വരുന്നു. കടലിനുമുകളിലൂടെ പറക്കുമ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ ഇനി ദുരൂഹമായി അവസാനിക്കില്ല.
പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്ക് കഴിയാത്ത അത്ര സൂക്ഷ്മതയിലും കാര്യക്ഷമതയിലും നാസയുടെ ബഹീരാകാശ റേഡിയോ സംവിധാനം വരുന്നു.
ലോകത്തിൽ എവിടെയുമുള്ള വിമാനപ്പറക്കലുകൾ തൽത്സമയം കിട്ടുന്ന സംവിധാനമാണ് നാസ ഒരുക്കിയിരിക്കുന്നത്. ഇതിനായി 66 ഉപഗ്രഹങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. അപകടം ഉണ്ടായാൽ ഒരുനിമിഷം പോലും കളയാതെ രക്ഷാപ്രവാത്തനം നടത്തുകയും ചെയ്യും. ബഹീരാകാശം ആസ്ഥാനമായുള്ള പുതിയ സംവിധാനത്തിന് ഭൂമിയിലെ റഡാർ സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാമെന്നു പറയുന്നു. കടലിനു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ്വിയുള്ളവിവരങ്ങൾ വ്യോമാഗതാഗത നിയന്ത്രണകേന്ദ്രത്തിന് ലഭിക്കില്ല. പൈലറ്റ് മുൻകൂട്ടി തയ്യാറാക്കി നൽകിയ റൂട്ട് മാപ്പ് മാത്രമാണ് ഇവർക്കുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ തീരും. വിമാനങ്ങളിലുള്ള എഡിഎസ്-ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിക്കും.
കപ്പലുകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും ആപ്പ്സ്റ്റാർ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാരിസ് കോർപ്പറേഷനുമായി ചേർന്നാണ് നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ലോകത്തിലെ എല്ലാ വിമാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താനാകും എന്ന് ഇവർ അവകാശപ്പെടുന്നു. 2018ൽ പദ്ധതി പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
(സോഴ്സ് : മംഗളം 31.1.2017)

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...