Wednesday, June 15, 2016

സിന്ധുതീരത്തെ ചരിത്രനഗരങ്ങൾ



  (The excavated ruins of Mohenjo-daro in Sindh, Pakistan, in 2010.)  

നമ്മുടെ രാജ്യത്തിന്റെ പേരിനുകൂടി കാരണമായെന്നു കരുതാവുന്ന സിന്ധു നദിതട സംസ്കാരത്തെ ഇപ്രകാരം ചുരുക്കിപ്പറയാം - ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന ഈ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളാരുന്നു ഹാരപ്പ, മോഹൻജൊദാരോ എന്നീ നഗരങ്ങൾ.
                                                                                      
ഈ രണ്ടുനഗരങ്ങൾ തമ്മിൽ 690 കിലോമീറ്റർ അകലമുണ്ട്. പുരാതന ഇന്ത്യയിലെ ഈ നഗരങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. അവശിഷ്ടങ്ങൾ കണ്ടെടുത്ത മുഖ്യസ്ഥലം ഹാരപ്പയായതിനാൽ 'ഹാരപ്പൻ നാഗരികത ' എന്നാണ് കൂടുതലായി ഉപയോഗിക്കുന്നത്. ബലൂചിസ്ഥാൻ, സിന്ധ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശിന്റെ പശ്ചിമഭാഗം എന്നിങ്ങനെ വളരെയേറെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ നാഗരികതയിലെ മറ്റു നഗരങ്ങളായിരുന്നു ബാൻവാലി, കാലിബംഗൻ, ലോത്തൽ, ചാണദോരോ എന്നിവ.

ദ്രാവിഡർ നമ്മുടെ പൂർവ്വപിതാക്കൾ

ക്രിസ്തുവിനു മുമ്പ് 2700 - 1750 വർഷങ്ങൾക്കിടയിൽ സിന്ധു നടിതട ജനത നിലനിന്നിരുന്നു. ആ കാലഘട്ടത്തിൽ ലോകത്തു നിലനിന്നിരുന്ന മറ്റെല്ലാ സംസ്കാരങ്ങളെക്കാളും സമ്പുഷ്ടവും വിസ്തൃതവുമായിരുന്നുവെന്നു സാരം. അതായത് നൈൽ നടിതട സംസ്കാരത്തിന്റെ ഇരട്ടിയും മെസപ്പോട്ടോമിയാൻ സംസ്കാരത്തിന്റെ നാലിരട്ടിയും!
    ഇന്ത്യയിൽ അധിനിവേശക്കാരായി എത്തിയ ആര്യന്മാരെക്കാൾ 1500 വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സംസ്കാരം ഇവിടെയുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ പിതാക്കൾ ആര്യന്മാരായിരുന്നില്ല എന്ന പരമാർഥം നമ്മൾ തിരിച്ചറിയുന്നതാക്കട്ടെ, 1921 - 22 കാലഘട്ടത്തിലും.

ഭൂമി കുഴിച്ചപ്പോൾ മന്ത്രികലോകം

1921 - 22 കാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറു ഹാരപ്പ എന്ന ഗ്രാമത്തിൽ റെയിൽവേ ലൈൻ പണികൾ നടക്കുന്നതിനിടയിലാണ് ഭൂമിയിൽനിന്ന്  ഇഷ്ടികകൾ കണ്ടുകിട്ടാൻ തുടങ്ങിയത്. പിന്നെയും കുഴിച്ചപ്പോൾ വെങ്കളത്തിലും കളിമണ്ണിലും നിർമിച്ച ശിൽപങ്ങളും മുദ്രകളും കിട്ടി തുടങ്ങിയപ്പോൾ പണിക്കർക്ക് തോന്നി, തങ്ങൾ നിൽക്കുന്നത് ഏതോ മാന്ത്രിക കഥയിലെ ഭൂമികയിലാണോയെന്ന്! ലാഹോറിൽ നിന്ന് മുൾത്താനിയിലേക്കുള്ള തീവണ്ടിപ്പാത നിർമ്മാണം അങ്ങനെ താൽക്കാലികമായി നിന്നു. ജോൺ മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻന്റെ നേതൃത്വത്തിൽ ആർ. ഡി ബാനർജി, എം. എസ് വത്സ എന്നിവരും ചേർന്ന് ഖനനം നടത്തിയപ്പോൾ ആ മഹാ നാഗരികത പുറംലോകകമാറിയുകയായിരുന്നു. സിന്ധു നടിതടത്തിൽ മാത്രം ഒതുങ്ങുന്നതല്ലായിരുന്നില്ല ഈ മഹാ സംസ്കാരം. തെക്ക് ഗുജറാത്തുവരെയും കിഴക്കു യമുനാനദിവരെയും ഇതു വ്യാപിച്ചിരുന്നു.

നഗരാസൂത്രണം തികച്ചും ശാസ്ത്രീയം

(Surviving structures at Mohenjo-daro.)

നഗരങ്ങൾ പല ബ്ലോക്കുകളായി തിരിച്ചിരുന്നു. നേടുകെയും കുറുകെയും. വീതിയുള്ള റോഡുകൾ സമകോണിൽ സന്ധിച്ചു. ഈ റോഡുകൾക്കിരുവശവും വീടുകളും നിരത്തുവക്കിൽ കിണറുകളും ക്ളിപ്പുരകളുമുണ്ടായിരുന്നു. ഇഷ്ടികകൊണ്ടു നിർമിച്ച ആഴവും വീതിയുമുള്ള അഴുക്കുചാലും സമദൂരത്തിൽ വിലക്കുകാലും നഗരം ചുറ്റി മതിലും പട്ടണമാധ്യത്തിൽ ഇഷ്ടികകൊണ്ടു തീർത്ത നെടുങ്കൻ കോട്ടയുമുണ്ട്. കോട്ടയ്ക്കുസമീപം ഭരണ

സിരാകേന്ദ്രവും ധന്യപ്പുരയും.

     ഒന്നിലധികം നിലകളുള്ളവീടുകൾ, ഓരോ വീടുകൾക്കും പ്രത്യേകം പ്രത്യേകം കിണറുകൾ, കുളിമുറികൾ ഉണ്ടായിരുന്നു. വീടുകളിൽ നിന്നുള്ള അഴുക്കുവെള്ളം തെരുവോരങ്ങളിലെ പ്രധാന അഴുക്കുചാലിലെത്തുന്ന രീതി ആധുനിക നഗരങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ചുട്ട ഇഷ്ടികയായിരുന്നു വീടുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. കിണറ്റിൽനിന്നു വെള്ളമെടുക്കാൻ യന്ത്രസംവിധാനം ഉണ്ടായിരുന്നു.

ഇന്നും കാണാനില്ല ഇതുപോലൊരു കുളം

(great bath)

സൈന്ധവനാഗരികയിൽ ജീവിച്ചിരുന്നവരുടെ ശുദ്ധിക്കും വൃത്തിക്കും മാകുടോദാഹരണമാണ് മോഹൻജൊദാരെയുടെ മേലേനഗരത്തിൽ കണ്ടെത്തിയ മഹാസനാനഘട്ടം (great bath). ആധുനിക സ്വിമ്മിങ് പൂളുകളെപ്പോലും പിന്നിലാക്കുന്ന ആസൂത്രണമികവു തന്നെയാണ് ഇതിന്. 39 അടി നീളവും 23 അടി വീതിയുമുള്ള എട്ട് അടി ആഴത്തിലുള്ള ഈ ജലാശയം ഇഷ്ടിക കൊണ്ടു പണിതു മനോഹരമാക്കിയിരുന്നു. കുളത്തിലേക്കിറങ്ങാൻ ഇരുവശങ്ങളിലും കൽപ്പടവുകളും ചുറ്റും വരാന്തകളും പ്രത്യേകമായ കുളിമുറികളും മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനവും.

കൃഷിയും കച്ചവടവും

സൈന്ധവ ജനതയുടെ പ്രധാന തൊഴിൽ കൃഷിയും കച്ചവടവുമായിരുന്നു. ഗോതമ്പ്, ചോളം, ബാർലി, പരുത്തി, പയറുവർഗങ്ങൾ, എള്ള്, തണ്ണിമത്തൻ, പന, വാഴ എന്നിവയായിരുന്നു പ്രധാന കൃഷികൾ. കോലാടിനെയും ചമ്മരിയാടിനെയും പശു, എരുമ, ഒട്ടകം, പന്നി, നായ, ആന എന്നീ മൃഗങ്ങളെയും വളർത്തിയിരുന്നു. കല്ല്, കളിമണ്ണ്, ആനക്കൊമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ ഗൃഹോപകരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. മണ്ണുകൊണ്ടു പാത്രങ്ങളുണ്ടാക്കി ചുട്ടെടുത്തു മിനുസപ്പെടുത്തിയ ചായംപൂശിയ മനോഹരമാക്കിയാണ് ഉപയോഗിച്ചിരുന്നത്.
    ചെമ്പിനും ഓടിനും വെള്ളിക്കും പുറമേ ചീനക്കളിമൺ പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ചെമ്പും വെങ്കലവുമുപയോഗിച്ചുള്ള മഴു, കഠാര, അമ്പും വില്ലും, ഗദ, കവണ, കത്തി എന്നിവ കണ്ടുകിട്ടിയിട്ടുണ്ട്.

ആടയാഭരങ്ങൾ

ആഭരണമാണിയുക എന്നതു നഗരങ്ങളിൽ സ്ത്രീ പുരുഷഭേദമെന്യേ പ്രകടമായിരുന്നു. ഇരുകൂട്ടരും മുടി നീട്ടിവളർത്തി. മുടി പരിചരിക്കുന്നതിനുള്ള സൂചി, ഹെയർപിൻ, ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ചീപ്പ്, ക്ഷൗരക്കത്തി, കണ്ണാടി എന്നിവ ഉപയോഗിച്ചിരുന്നു. സ്വർണം, വെള്ളി, ആനക്കൊമ്പ്, രത്നം എന്നിവ കൊണ്ടുള്ള ആഭരണങ്ങൾ സമ്പന്നരും ചിരട്ട, ചെമ്പ്, അസ്ഥികൂടം എന്നിവ കൊണ്ടുള്ളവ സാമ്പത്തികസ്ഥിതി കുറഞ്ഞവരും ധരിച്ചു. കമ്മൽ, വള, പാദസരം, അരഞ്ഞാണം, മാല, മോതിരം എന്നിവയായിരുന്നു ആഭരണങ്ങൾ. സൗന്ദര്യവർധക വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്.

വ്യാപാര ബന്ധങ്ങൾ

(The Shiva Pashupati seal)

ഈജിപ്ത്, മെസപ്പൊട്ടോമിയ, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്നു സിന്ധു നടിതടത്തിലെ ജനതയ്ക്ക്. പരുത്തി, ആനക്കൊമ്പ്, മുത്തുകൾ, പക്ഷികൾ, മൃഗങ്ങൾ കളിമൺ പാത്രങ്ങൾ, ആഭരങ്ങൾ തുടങ്ങിയവ കയറ്റി അയയ്ക്കുകയും ചെമ്പ്, രത്നം, വെള്ളി എന്നിവ മെസപ്പൊട്ടോമിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പതിവായിരുന്നു. ഹാരപ്പൻ മാതൃകയിലുള്ള സീലുകൾ (മുദ്രകൾ) മെസപ്പൊട്ടോമിയയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൺപാത്രങ്ങളിലും സീലുകളിലും കപ്പലുകളുടെ ചിത്രങ്ങൾ കാണാം. ചില സീലുകളിലും കപ്പലുകളുടെ ചിത്രങ്ങൾ കാണാം. ചില സീലുകളിൽ ദേവൻമാരെയും കണ്ടിട്ടുണ്ട്.

അക്ഷരവിദ്യയും ചിത്രലിപിയും

("The Dancing Girl", a bronze statuette)

കണ്ടുകിട്ടിയ സീലുകളിലെ എഴുത്തുകളിൽ നിന്ന് സ്വാന്തമായൊരു ലിപി ഇവർക്ക് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. ഇടത്തുനിന്നു വലത്തോട്ടും തുടർന്നു വലത്തുനിന്ന് ഇടത്തോട്ടും ഇടവിട്ടെഴുതുന്ന ചിത്രലിപിയാണിത്. രണ്ടായിരത്തോളം വരുന്ന മുദ്രകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇറ്റ്ഇതുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിമയുടെ സ്വന്തം നഗരങ്ങൾ

പ്രതിമകളും ശിൽപങ്ങളും ഇവരുടെ ദൗർബല്യമായിരുന്നു എന്നുവേണം കരുതാൻ. നഗ്നപ്രതിമകളായിരുന്നു കൂടുതലും നിർമ്മിച്ചിട്ടുള്ളത്. കാള രൂപങ്ങളും കാണാം. മനുഷ്യരൂപങ്ങളിൽ സ്ത്രീകളായിരുന്നു കൂടുതൽ. നൃത്തം ചെയ്യുന്ന പെൺ കുട്ടിയും കുരങ്ങ്, നായ, ആട് എന്നിവയുടെ രൂപങ്ങൾ കളിമണ്ണിലും ചുണ്ണാമ്പ് കല്ലിലും വെണ്ണക്കല്ലിലും നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത് പുരോഹിതന്റേത് എന്നു വിശ്വസിക്കപ്പെടുന്ന താടിയുള്ള മനുഷ്യപ്രതിമായാണ്.
("The Priest-King")


മത വിശ്വാസവും വിഗ്രഹപൂജയും

മറ്റു നാഗരികതകളിലെന്നത്പോലെ സൈന്ധരും വിഗ്രഹാരാധകരുമായിരുന്നു. വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കും. സ്ത്രീവിഗ്രഹങ്ങളിൽ പ്രാധാന്യം മാതൃദേവാതക്കാണ്. മരങ്ങൾ, തീ, ജലം എന്നിവയെയും ആരാധിച്ചിരുന്നു. പ്രാവിനെ പരിശുദ്ധിയുടെ രൂപമായികണ്ട അവർ, രക്ഷകളും ഏലസുകളും ഉപയോഗിച്ചു.
     മരിച്ചാൽ വിചിത്രമായ രീതിയിലായിരുന്നു സംസ്കാരിച്ചിരുന്നത്. ശവം നിവാർത്തിക്കിടത്തി മൺപാത്രങ്ങളിലും ആടയാഭരങ്ങളും എടുത്തുവെച്ചു സംസ്‌കരിക്കും. കുഴിച്ചിടുക, ദഹിപ്പിക്കുക എന്നീ രീതികൾ ഉണ്ടായിരുന്നു.

ഈ നഗരങ്ങളിൽ ഇന്ന്
Map showing the major sites and theorised extent of the Indus Valley Civilisation, including the location of the Mohenjo-daro site.
 .
ഹിമാലയത്തിൽനിന്ന് പിറവിയെടുക്കുന്ന സിന്ധുനദിയുടെ കൈവഴിയാണ് രാവി നദി ഈ നദി യഇടതുകാരയിൽ പഞ്ചാബ് പ്രദേശത്തെ 'മോണ്ട്ഗോമറി ജില്ല(ലാഹോറിനു160 കിലോമീറ്റർ തെക്കു പടിഞ്ഞാറ്)യിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്. സിന്ധു നദിക്കു വലതുകരയിൽ (പാകിസ്ഥാനിലെ സിന്ധിൽ) പടിഞ്ഞാറേക്കാരയിൽ 'ലാർഖാന' ജില്ലയിലാണ് മോഹൻജൊദാരോ ഇന്ന്. സിന്ധ് ഭാഷയിൽ മരിച്ചവരുടെ ഒരു കുന്ന്, മരിച്ചുപോയവരുടെ സ്ഥലം എന്നൊക്കെയാണ് മോഹൻജൊദാരോ എന്ന വാക്കിന്റെ അർഥം.

താകർന്നു പോയതെന്തേ ?

ബിസി ആയിരത്തിയെഴുന്നൂറോടെയായിരുന്നു സൈന്ധവ നഗരങ്ങൾ തകർന്നത്. പലകാരണങ്ങൾ ഇതിനു കാണുന്നുണ്ട്. കുതിരകളെ ഉപയോഗിച്ചുള്ള ആധുനിക യുദ്ധമുറകളോടെ ഇരുമ്പായുധങ്ങളുമായി സിന്ധു വിലെത്തിയ ആര്യന്മാരുടെ അധിനിവേശം ദ്രാവിഡരെ തകർത്തുവെന്നതാണ് പ്രബലമായ അഭിപ്രായം. ആക്രമണത്തിൽ സൈന്ധവ നഗരങ്ങൾ പാടേ നശിച്ചു. വേദസംസ്കാരം അധിനിവേശക്കാരായ ആര്യന്മാർ സിന്ധിൽ നിർബന്ധമായി അടിച്ചേല്പിക്കുകയായിരുന്നുവെന്നു കാണാം.
     സിന്ധുനദിയിലെ വെള്ളപ്പൊക്കം, പകർച്ചവ്യാധി, ശക്തമായ ഭൂചലനം, സരസ്വതീനദി ഗതിമാറിയൊഴുകി, വരൾച്ച, മറ്റു പ്രകൃതിക്ഷോഭങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളും പറയുന്നുണ്ട്.
(Source : malayamanorama )

No comments:

Post a Comment

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...