ലോകകായിക രംഗത്തെ ഒരേയൊരു ഗ്രേറ്റസ്റ്റ് ! മുഹമ്മദ് അലി എന്ന ബോക്സിങ് ഇതിഹാസം വിശേഷിക്കപ്പെടുന്നത് ഇങ്ങനെയാണ്.ഫുട്‌ബോളിൽ പെലെയെ ഗ്രേറ്റസ്റ്റ് എന്ന് വിശേഷിപ്പിച്ചാൽ അത് മറഡോണയാണെന്ന വാദവുമായി എതിർപ്പ് ഉയരും.ക്രിക്കറ്റിൽ ബ്രാഡ്മാനോ, സച്ചിനോ എന്നുള്ള ചർച്ചയെല്ലാം പോയി.ഇപ്പോൾ സച്ചിനോ കോഹിലിയോ എന്നായിരിക്കുന്നു. പക്ഷേ ബോക്സിങ് റിങിൽ ഗർജ്ജിക്കുന്ന മുഹമ്മദ് അലി,ഇടിക്കൂട്ടിൽ താൻ സൃഷ്ടിച്ച സാമ്രാജ്യങ്ങൾക്കും അതീതമായി ലോക കായിക രംഗത്തെ ഗ്രേറ്റസ്റ്റായി പൂർണചന്ദ്രനെ പോലെ ശോഭിച്ചു നിന്നു. യു എസ് പ്രസിഡന്റ് ബറാക് ഒബാമ അലിയുടെ വിയോഗത്തോട് പ്രതികരിച്ചത് ലോകത്തെ വിസ്മയിപ്പിച്ച ഗ്രേറ്റസ്റ്റ് പിൻവാങ്ങിയെന്നാണ്.
മുൻ ബോക്സിങ് ലോകചാമ്പ്യൻസ് ഫോർമാൻ ബി ബി സി റേഡിയോയിൽ പ്രതികരിച്ചത് ഇങ്ങനെ : അലി ഇടിക്കൂട്ടിൽ മൃഗീയമായാണ് ജയിച്ചു കയറിയത്. എനിക്കവനെ വലിയ ഇഷ്ടമായിരുന്നു.ബോക്സർ എന്ന നിലയിൽ അലിയെ ഒതുക്കരുത്. നല്ല മനുഷ്യനായിരുന്നു അയാൾ. അതുകൊണ്ടാണ് മാധ്യമങ്ങൾ അയാളെ ഇത്രയേറെ ആഘോഷിക്കുന്നത് - ഫോർമാൻ പറഞ്ഞു.
ശരിയാണ്, ഒറ്റനോട്ടത്തിൽ അലി മൃഗീയം തന്നെ.എതിരാളിയെ ഒരു മായവുമില്ലാതെ നിലംപരിശാക്കിക്കളയുന്ന പോരാളി.ബോക്സിങ് ഭാഷയിൽ പറഞ്ഞാൽ നോക്കൗട്ട് ജയം മാത്രം ആഗ്രഹിച്ച മനസ്സാക്ഷിയില്ലാത്ത ഇടിക്കാരൻ ! മൽത്സരത്തിന് മുമ്പ് തനിക്കെതിരെ വർണ്ണവെറിയോടെ പോർവിളിച്ചവരാണെങ്കിൽ അലി ഇടിക്കൂട്ടിൽ എത്തിയപാടെ കൊലവിളി നടത്തും. അരിശം തീരുവോളം ഇടിക്കുകയല്ല, എല്ലാ അരിശവും ഒരൊറ്റ പഞ്ചിൽ ആവാഹിച്ച് കൊടുക്കും. വീണു കിടക്കുന്ന എതിരാളിയെ ക്രൂരമായി നോക്കിയിട്ടേ, ആര് വന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചാലും അലി ഇടിക്കൂട് ഒഴിയുകയുള്ളൂ.തന്റെ വിജയം ആഘോഷിക്കാനെത്തുന്ന ആഫ്രിക്കക്കാർക്കൊപ്പം അലി നൃത്തം ചവിട്ടിയിട്ടുണ്ട്. കറുത്തവന്റെ അഭിമാനസ്തംഭമായിരുന്നു അലി. അത്യന്തം നാടകീയതകൾ നിറഞ്ഞതായിരുന്നു പിൽക്കാലത്ത് മുഹമ്മദ് അലിയായി മാറിയ കാഷ്യസ് മാർസിലാസ് ക്ലേ ജൂനിയറിന്റെ പ്രൊഫഷണൽ ജൈത്രയാത്ര. 1960 റോം ഒളിമ്പിക്സിൽ വിജയത്തോടെയാണ് അലി വരവറിയിക്കുന്നത്. 1963 ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടപ്പോൾ ഉടനടി വൈസ് പ്രസിഡന്റ് ലിൻഡൺ ജോൺസൺ പ്രസിഡന്റായി ലിൻഡന്റെ മുന്നിലെ മഹാപ്രശ്നം അമേരിക്കയുടെ വിയെറ്റ്നാം യുദ്ധമായിരുന്നു.
നാട്ടിലെ പ്രായപൂർത്തിവന്ന ഓരോ അമേരിക്കക്കാരനും നിർബന്ധിത സൈനിക സേവനത്തിനായി വിയറ്റ്നാമിലേക്ക് പുറപ്പെടണമെന്നു ഉത്തരവുള്ള കാലം.കെന്നേഡിയുടെ കാലത്തു തന്നെ അലി ഈ ആവശ്യം നിരാകാരിച്ചിരുന്നു.വിയറ്റ്‌നാമുമായി എനിക്കൊരു പ്രശ്നവുമില്ല. പിന്നെ ഞാനെന്തിന് അവിടെ നരഹത്യ നടത്താൻ പോകണം എന്നായിരുന്നു അലിയുടെ മറുചോദ്യം. ഭരണകൂടത്തെ സംബന്ധിച്ചു ഇത് ധിക്കാരം തന്നെ.കെന്നഡിയുടെ പിൻകാമിയായി എത്തിയ ലിൻഡൺ ആദ്യം ചെയ്തത് അലിയെ നേരിൽ കാണുക എന്നതായിരുന്നു. നിർബന്ധിത സൈനിക സേവനവും രാജതാല്പര്യവും ബോധ്യപ്പെടുത്തുവാൻ ഒരു ശ്രമം നടത്തി. അലി കൂട്ടാക്കിയില്ല. വിയറ്റ്നാമിലേ മനുഷ്യർ എന്റെ പിതാവിനെ തട്ടിക്കോണ്ട് പോവുകയോ മാതാവിനെ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ല, അവർ എന്റെ വാർണ്ണത്തെ കുറിച്ച് പരിഹാസം ചൊരിഞ്ഞിട്ടില്ല,അവർ ആയുധങ്ങളില്ലാത്ത പാവങ്ങളാണ് - അലി അന്ന് പൊട്ടിത്തെറിച്ചത് ലോകം അന്ന് വരെ കേട്ടത്തിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്വരമായിരുന്നു. അമേരിക്കൻ ഭരണകൂടത്തിനെതിരെയാണ് സംസാരം. അലിയിലെ ഉള്ളിന്റെ ഉള്ളിൽ ക്രൂരതയല്ല,മനുഷ്യത്വമെന്ന് ലോകം തിരിച്ചറിഞ്ഞു.
രാജ്യദ്രോഹത്തിനടുത്തെത്തുന്ന അലി വിചാരണ ചെയ്യപ്പെട്ടു. കോടതി അഞ്ചുവർഷത്തെ തടവിനും,പതിനായിരം ഡോളർ പിഴയും വിധിച്ചു. മൂന്നു മാസം ബോക്സിങ്ങിൽ നിന്ന് വിളക്കും ഏർപ്പെടുത്തി.ഓരോ സംസ്ഥാനത്തും മത്സരിക്കാനുള്ള ബോക്സിങ് ലൈസൻസ് പിൻവലിച്ചു, പാസ്പോർട്ട് കണ്ടുകെട്ടി. ഭരണകൂടം അലിയെ പൂർണ്ണമായും ഒതുക്കി. ആറുമാസം മാത്രംമായിരുന്നു അലി തടവ് അനുഭവിച്ചത്. അപ്പീൽ ജയിച്ചതോടെ ശിക്ഷയിൽ ഇളവ് കിട്ടി,എങ്കിലും വീട്ടുതടങ്കൽ പോലുള്ള അവസ്ഥയിൽ കാലം കഴിച്ച് കൂട്ടി. 1967 മാർച്ച് മുതൽ 1970 ഒക്ടോബർ വരെ - 25 വയസ്സു മുതൽ 29 വയസ് വരെ - വിലക്കുള്ളതിനാൽ ഇടിക്കൂട്ടിൽ ഇറങ്ങാൻ സാധിച്ചില്ല. അലിയുടെ ജയിൽ ശിക്ഷയിൽ അമേരിക്ക മുഴുവൻ,വിദേശം മുഴുവൻ പ്രതിഷേധം അലയടിച്ചു. അലിയുടെ ഓരോ വിജയവും ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഓരോ മെഡലും റദ്ദുചെയ്തു. നീഗ്രോ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് പലയിടത്തും അലിക്കു വേണ്ടി ശബ്ദമുയർത്തി. മെഡലുകൾ റദ്ദാക്കിയ കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്ത അലി, ആ മെഡലുകളെല്ലാം ജെഫേഴ്സൺ കൗണ്ടി പാലത്തിൽ കയറി ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞു. അമേരിക്കൻ സർക്കാരിന് മുഖത്തടിയേറ്റത് പോലെ അലിയിൽ നിന്ന് മറ്റൊരു ധിക്കാരപരമായ നടപടി ! ജയിലിൽ പോകുന്നതിന് മുമ്പായിരുന്നു.

അലിയെ ലോക പ്രശസ്തനാക്കിയ ഫൈറ്റ് സംഭവിച്ചത്. 1963 ൽ അലി കൂപ്പറേ ഇടിച്ച് പരിപ്പിളക്കിയ ഫൈറ്റ് ഓഫ് ദി ഇയർ ആയിരുന്നു അത്. ഹെൻറി കൂപ്പറേ പത്താം റൗണ്ടിൽ നിലം പൊത്തിച്ച അലി അന്ന് എതിരാളിയുടെ മുഖത്ത് ചോരച്ചലുണ്ടാനക്കിയ ശേഷമാണ് കാലിയടക്കിയത്. നെറ്റിയിലും കവിളിലുമൊക്കെ ചോരപ്പടർപ്പുകളുമായി അവശനായി നിൽക്കുന്ന കോപ്പറുടെ അരികിൽ ഗാർജിച്ചു നിൽക്കുന്ന അലിയുടെ ചിത്ര സഹിതം പിറ്റേ ദിവസത്തെ മാധ്യമങ്ങൾ ആ ഫൈറ്റ് ചരിത്ര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. അന്നേക്ക് അലി ജയിച്ചത് തുടച്ചയായ പത്തൊമ്പത് മത്സരങ്ങൾ. ജയിൽ വാസവും, വിലക്കും കഴിഞ്ഞ് അലി റിങ്ൽ തിരിച്ചെത്തിയത് 1970 ഒക്ടോബർ 26 ന്. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ മൂന്നാം റൗണ്ടിൽ ജെറി ക്വാറിയെ ഇടിച്ച് നിലത്തിട്ട് അലി വിജയഭേരി മുഴക്കി. 1971 മാർച്ച് 8 ന് ജോ ഫ്രേസറിയുമായുള്ള പോരിൽ അലി വീണു. പതിനഞ്ച് റൗണ്ടുകൾക്കു ശേഷമാണ് അലിക്ക് കാലിടറിയത്. പ്രൊഫഷണൽ ബോക്സിങ്ങിൽ അലിയുടെ ആദ്യ തോൽവി. നൂറ്റാണ്ടിന്റെ പോരാട്ടം എന്നാണ് അലിയുടെ പതനം കണ്ട മത്സരം അറിയപ്പെടുന്നത്. 1974 ജനുവരി 24 ന് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒരു റീമാച്ച് നടന്നു. ഫ്രേസിയറെ മലർത്തിയടിച്ചു അലിയുടെ തിരിച്ചുവരവ്. 1974 ഒക്ടോബറിൽ ജോർജ് ഫോർമാനേ തോൽപ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1978 ൽ ലിയോൺ സ്പിൻസ്കിനേയും തോൽപ്പിച്ച് മൂന്നാം ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ പദവി സ്വന്തമാക്കി. 1980 ൽ നാലാം ഹെവിവെയ്റ്റ് നേടുന്ന ആദ്യ ബോക്സറാകാൻ ആകാൻ എത്തിയ അലിയെ ലാറി ഹോംസിന് മുന്നിൽ തലകുനിച്ചു. ഇടിക്കൂട്ടിൽ അലി ഗർജനം നിലച്ചു എന്നു പറയുന്നതാകും ശരി. പതിനൊന്നാം റൗണ്ടിലായിരുന്നു ലാറി ഹോംസിനു മുന്നിൽ അലി പരാജയം സമ്മതിച്ചത്. അലിയുടെ ഇടിക്കൂട്ടിലെ അദ്ധ്യായം അവിടെ അവസാനിക്കുന്നു. പക്ഷേ അന്നേക്ക് ലോകത്തിലെ ഗ്രേറ്റസ്റ്റ് ആയ കായികതാരം എന്ന വിശേഷണം മുഹമ്മദലിയിൽ ചാർത്തപ്പെട്ടിരുന്നു.
(source : june /5/2016 siraj )
(source : june /5/2016 siraj )

No comments:
Post a Comment