ഈ മാസം ഒന്നിന് നിലവിൽ വന്ന നികുതി വ്യവസ്ഥകളുടെ കൂട്ടത്തിൽ കൗതുകകരമായ ഒന്നാണ് ഗൂഗിൾ ടാക്‌സ്.ഫേസ്ബുക്ക് ടാക്‌സ്,ആമസോൺ ടാക്‌സ് എന്നൊക്കെയും വിളിക്കുന്നുണ്ട് ഇതിനെ. ഇത്തരം രാജ്യാന്തര കമ്പനികൾ വഴി ഓൺലൈൻ പരസ്യം ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ നൽകേണ്ടുന്ന നികുതിയാണിത്. പരസ്യം ചെയ്യാൻ ഒരു വർഷം ഒരു ലക്ഷം രൂപയ്ക്കുമേൽ ഗൂഗിളിനോ മറ്റേതെങ്കിലും വിദേശ കോമ്പനിക്കോ ( ഇന്ത്യയിൽ പണമിടപാട് കേന്ദ്രമില്ലാത്ത ) നൽകേണ്ടുന്ന ഇന്ത്യൻ കമ്പനി ആ തുകയിൽ നിന്ന് 6% നികുതിയായി പിടിച്ച ശേഷമേ തുക നൽകാവൂ. ഉദാഹരണത്തിന് അഞ്ചു ലക്ഷം രൂപ ഗൂഗിളിൽ പരസ്യം ചെയ്തതിന് നല്കേണ്ടതുണ്ടങ്കിൽ 30,000 രൂപ പിടിച്ച ശേഷം 4.70 ലക്ഷം നൽകിയാൽ മതി.
30,000 രൂപ ഇന്ത്യയിൽ നികുതിയായി അടയ്ക്കേണ്ടത് ഇന്ത്യൻ കമ്പനിയുടെ ഉത്തരവാദിത്തമാണ്.
ഇന്ത്യയിൽ ബിസ്നെസ്സ് ചെയ്ത് വരുമാനമുണ്ടാക്കുകയും എന്നാൽ ഇവിടം സ്ഥിരം ഓഫീസ് ഇല്ലാത്തതിനാൽ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്ന വിദേശ കമ്പനികളെ പിടികൂടാനാണ് പുതിയ നിയമം. ഇത്തരം നികുതി മിക്ക വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. മുഖ്യമായും ഓൺലൈൻ വ്യാപാരം,സേർച്ച് എൻജിൻ, സോഷ്യൽ മീഡിയ കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. ഓൺലൈൻ - ഡിജിറ്റൽ പരസ്യം പോലെയുള്ള ഇടപാടുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഈ വല അടുത്ത ബജറ്റിൽ കൂടുതൽ വലുതായേക്കാം. ഇന്ത്യൻ ഇടപാടുകാരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന തുകയുടെ 6% കുറച്ചേ ഇനി കിട്ടൂ എന്നത് കണക്കിലെടുത്ത് ഇത്തരം കമ്പനികൾ സേവന കരാറുകളിൽ മാറ്റം വരുത്തിയേക്കാമെന്നതാണ് ഇന്ത്യൻ കമ്പനികൾ നേരിടുന്ന പ്രശ്നം.
( source : june . 6 . 2016 malayalamanorama )

No comments:
Post a Comment