Sunday, June 11, 2017

ചിന്തകൾ ഡൌൺലോഡ് ചെയ്യാം : സാങ്കേതിക വിദ്യ വരുന്നു.

കാലിഫോർണിയ മനുഷ്യന്റെ ചിന്തകൾ ഡൌൺലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുന്ന ഒരു കാലം വരുമോ? ഒരു പക്ഷേ, സാങ്കേതിക വികസനത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സാധ്യമായേക്കും എന്ന വിദൂര പ്രതീക്ഷ പുലർത്താൻ വരട്ടെ, അങ്ങനെയൊരു കണ്ടെത്തലിലേക്ക് അധികം ദൂരമില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോർണിയയിൽ തുടക്കം കുറിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്}ചെയ്യുന്നു. 'ടെസ്ല ഇങ്ക്' എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകൻ അലൻ മസ്ക് ആണ് 'ന്യൂറാലിങ്ക് കോർപ്' എന്ന പേരിൽ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്.


ചെറിയ ഇലക്ട്രോഡുകൾ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് 'ന്യൂറൽ ലേസ്' എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൌൺലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങൾ സംബന്ധിച്ചോ ഗവേഷണങ്ങൾ ഏത് തരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ വ്യക്തമല്ല.
കമ്പനിക്ക് തുടക്കം കുറിച്ചത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മെഡിക്കൽ ഗവേഷണ സ്ഥാപനമായി ന്യൂറലിങ്ക് എന്ന കമ്പനി കഴിഞ്ഞ ജൂലൈയിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ രംഗത്തെ പ്രമുഖഗവേഷകർ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
(സോഴ്സ് : മാതൃഭൂമി, 28/3/2017)

Friday, May 26, 2017

കടലിനടിയിൽ പുതിയ വൻകര കണ്ടെത്തി

കടലിനടിയിൽ പുതിയ വൻകര കണ്ടെത്തി. 11 അംഗ ഗവേഷക സംഘമാണ് കടലിനടിയിൽ ലോകത്തെ എട്ടാമത് ഒരു ഭൂഖണ്ഡമുണ്ടെന്ന കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. സീലന്റിയ എന്നാണ് ഗവേഷകർ ഇപ്പോൾ ഇതിന് നൽകിയിരിക്കുന്ന പേര്. ന്യൂസീലൻഡ് ന്യൂകാലിഡോണിയ എന്നിവയ്ക്ക് സമീപവും, ഓസ്‌ട്രേലിയയിൽ നിന്നും മാറി 4.9 മില്യൺ സക്വയർ കിലോമീറ്ററുമായാണ് ഈ ഭൂഖണ്ഡം കിടക്കുന്നത്.

സീലണ്ടിയ രൂപരേഖ

10 വര്ഷത്തിന്റ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തലെന്ന് ജിയോളജിക്കൽ സോസേറ്റി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഗവേഷകരിലെ 10 പേർ ചില കമ്പനികൾക്കായി ഗവേഷണം നടത്തുന്നവരും ഒരാൾ ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയുമാണ്. എന്നാൽ മറ്റ് ജിയോളജി ശാസ്ത്രജ്ഞന്മാർ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പഠനത്തിന്റ ഭാവിയെന്ന് ബ്രൂസ് ലോൻഡെക്ക് എന്ന ശാസ്ത്രകാരൻ സയൻസ് അലേർട്ടിനോട് പറഞ്ഞു. പക്ഷേ ഇദ്ദേഹം ഈ പഠനത്തിൽ പങ്കാളിയായിരുന്നില്ല.
ഗവേഷകപുതിയ പ്രദേശത്തെ പുതിയ ഭൂഖണ്ഡം എന്ന് പറയുന്നതിന്റെ പ്രധാന വസ്തുതകൾ ചുവടെ ചേർക്കുന്നു
1. സാധാരണ സമുദ്ര അടിത്തട്ടിൽ ഉയർന്നാണ് ഈ പ്രദേശം
2. മൂന്ന് തരത്തിലുള്ള പാറകൾ ഇവിടെ കാണുന്നു, അഗ്നിപർവ്വത ലാവ ഉറച്ചുണ്ടായവ, സമ്മർദ്ദവും, ചൂടും കൊണ്ട് ഉണ്ടായ ശിലകൾ, അവസാദങ്ങൾ അടിഞ്ഞുണ്ടായ ശിലകൾ. ഇവ സ്വദവേ കരഭാഗങ്ങളിൽ മാത്രമേ കാണാറുള്ളൂ.
3. സാധാരണ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള പൊടി ഇവിടെ കാണാനില്ല
(സോഴ്സ് : ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി 18.2.2017)

Friday, March 3, 2017

2030ഓടേ ഇന്ത്യക്കാവശ്യമായ ഊർജം ചന്ദ്രനിൽ നിന്ന് ലഭ്യമാക്കാൻ കഴിയുമെന്ന് ഐ.എസ്. ആർ. ഒ


വരും കാലങ്ങളിൽ ഇന്ത്യയുടെ ഊർജ്ജവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന് കഴിയുമെന്ന് ഐ.എസ്.ആർ.ഒ രാജ്യത്തിന്റ ഊർജപ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു ചുവടുവെപ്പാണിത്. 2030 ഓടേ ഇന്ത്യക്ക് ആവശ്യമായ ഊർജം  ചന്ദ്രനിൽ നിന്നും ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒയെന്ന് ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞനായ ശിവതാണുപ്പിള്ള പറഞ്ഞു.
ചന്ദ്രനിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഹീലിയം 3 ഉപയോഗിച്ച് ഊർജം ഉത്പാദിപ്പിക്കാനാകും എന്നതാണ് പ്രതീക്ഷ. 2030 ഓടെ ഇതിനുള്ള ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആർ.ഒയിൽ കൽപ്ന ചൗളയുടെ സ്മരണാർത്ഥം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മറ്റു രാജ്യങ്ങളും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ മുഴുവൻ ഇന്ധന ആവശ്യങ്ങളും പരിഹരിക്കാൻ കഴിയും വിധം ചന്ദ്രനിൽ ഹീലിയം സമ്പുഷ്ടമാണ്. ആളുകൾ ചന്ദ്രനിലേക്ക് ഹണിമൂൺ പോകുന്ന കാലം അതിവിദൂരമല്ലന്നും അവർ കൂട്ടിച്ചേർത്തു.
ഹീലിയം 3 യാൽ സമ്പൂഷ്ടമായ ധൂളി ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന പദ്ധതി ഐ.എസ്.ആർ.ഒയുടെ പ്രഥമ പരിഗണനയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മോസ് ഏയ്റോസ്പേസിന്റ മുൻ തലവനായിരുന്നു ശിവതാണുപ്പിള്ള.
(സോഴ്സ് : 19.2.2017 സുപ്രഭാതം)


Wednesday, March 1, 2017

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി


ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് കാരണമാകുന്ന കണ്ടുപിടുത്തമാണ് ആസ്‌ത്രേലിയൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ പ്രോട്ടീൻ തകർക്കുന്നത് വഴി ഇവ നശിപ്പിക്കാനാകും.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ആസ്‌ത്രേലിയയിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തതിനു പിന്നിൽ. 21 ആം നൂറ്റാണ്ടിൽ ചികിൽത്സരംഗത്തുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ആന്റിബയോട്ടിക്കുകൾ ഫലിക്കാത്ത അവസ്ഥ.
സൂപ്പർബർഗ് എന്നറിയപ്പെടുന്ന ബാക്ടീരിയായിലെ എപ്ട എന്ന പ്രോട്ടീന്റെ ഘടനയാണ് കണ്ടെത്തിയത്.
മരുന്നിനെ പ്രതിരോധിച്ച് ചികിത്സയെ പരാജയപ്പെടുത്തുന്നതിന് ബാക്ടീരിയകൾക്ക് ശേഷി നൽകുന്നത് ഈ പ്രോട്ടീൻ ഘടനയാണ്. പുതിയ മരുന്നുകളിലൂടെ എപ്ട പ്രോട്ടീനെ തകർത്ത് ബാക്റ്റീരിയയെ ഇല്ലാതാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ
പ്രഫ. ആലീസ് വെറിലിങ്ക് പറഞ്ഞു. പ്രത്യേക ഘടനയോട്കൂടി വാതിലിന്റെ പൂട്ടിന്റെ രൂപകിലാണ് ഈ പ്രോട്ടീൻ ഘടനയെന്ന ഗവേഷണത്തിൽ പങ്കെടുത്ത മൈക്രോബയോളജിസ്റ്റ്‌ കൂടിയായ പ്രെഫസർ പറഞ്ഞു.
ത്രിമാന രൂപത്തിലാണ് ഇതിന്റെ ഘടന. ആന്റിബയോട്ടിക്ക് പ്രതിരോധത്തിലൂടെ ഓരോ വർഷവും മരിക്കുന്നത് ഏഴ്ലക്ഷം പേരാണ്. 2050 ഓടെ കാൻസർ മരണനിരക്കിനേക്കാൾ വർധിക്കാവുന്ന ദുരന്തം തടയാനാണ് പുതിയ കണ്ടുപിടുത്തതിലൂടെ പ്രതീക്ഷ നൽകുന്നത്.
(സോഴ്സ് : സുപ്രഭാതം 16.2.2017)

Thursday, February 23, 2017

1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സാങ്കേതിക വിദ്യയൊരുക്കി ഹൈപ്പർലൂപ്പ് 1

ഹൈപ്പര്‍ലൂപ്പ് 1 മാതൃക
ലോകത്തെ അമ്പരപ്പിച്ച് കൊണ്ടാണ് ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചിരിക്കുകയാണ്. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലെത്താൻ മിനിറ്റുകൾ മാത്രം മതി. 2020 ആകുമ്പോഴേക്കും ഹൈപ്പർലൂപ്പ് യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്. ഇത് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള അനുമതിക്കായി കമ്പനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.


മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ കമ്പനി  ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ചെന്നൈയിൽ നിന്ന് ബംഗളുരുവിലേക്കായിരിക്കും ലൂപ്പ് വരിക. അതിന് ശേഷം ബംഗളുരു - തിരുവനന്തപുരം, മുംബൈ - ചെന്നൈ, മുംബൈ - ഡൽഹി എന്നീ പാതകളും പരിഗണിക്കും എന്നാണ് കരുതുന്നത്.

ദുബായ് - അബുദാബി റൂട്ട്‌ മാപ്

കമ്പനി മുമ്പ്പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെട്ടിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. ഹൈപ്പർലൂപ്പ് ട്രെയിനുകൾ ഓടുന്നത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിലാണ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയിൽ പത ക്രമീകരിക്കാൻ കഴിഞ്ഞ വർഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവിൽ വന്നാൽ മിനിട്ടുകൾക്കകം ദുബായിൽ നിന്നും അബുദാബിയിലെത്താം.
(സോഴ്സ് : എക്സ്പ്രസ്സ് കേരള 6.2.2017)

Tuesday, February 21, 2017

ഇനി ദുരൂഹമായി വിമാനങ്ങൾ കാണാതാകില്ല: വരുന്നു ആകാശത്ത്‌ ഒരു സൂപ്പർ രക്ഷാപ്രവർത്തന സംവിധാനം



ലോകത്ത്‌ നിരവധി വിമാനങ്ങളാണ് ഓരോ വർഷവും ദുരൂഹമായി കാണാതാകുന്നത്. വിമാനങ്ങൾ കാണാതാകുന്നത് മൂലം നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയും പ്രതിവർഷവും നഷ്ടമാകുന്നു. കാണാതാകുന്ന വിമാനങ്ങൾക്ക് പിന്നിലെ ദുരൂഹത ഒരിക്കലും അവസാനിക്കുന്നില്ല. കോടിക്കണക്കിന് രൂപചിലവഴിച്ചു തിരഞ്ഞിട്ടും ഈ വിമാനങ്ങൾ എവിടെപ്പോയി എന്ന് കണ്ടെത്താൻ പോലും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇനി റഡാറിൽ നിന്ന് കാണാതാകുന്ന വിമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന സംവിധാനം വരുന്നു. കടലിനുമുകളിലൂടെ പറക്കുമ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ ഇനി ദുരൂഹമായി അവസാനിക്കില്ല.
പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്ക് കഴിയാത്ത അത്ര സൂക്ഷ്മതയിലും കാര്യക്ഷമതയിലും നാസയുടെ ബഹീരാകാശ റേഡിയോ സംവിധാനം വരുന്നു.
ലോകത്തിൽ എവിടെയുമുള്ള വിമാനപ്പറക്കലുകൾ തൽത്സമയം കിട്ടുന്ന സംവിധാനമാണ് നാസ ഒരുക്കിയിരിക്കുന്നത്. ഇതിനായി 66 ഉപഗ്രഹങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. അപകടം ഉണ്ടായാൽ ഒരുനിമിഷം പോലും കളയാതെ രക്ഷാപ്രവാത്തനം നടത്തുകയും ചെയ്യും. ബഹീരാകാശം ആസ്ഥാനമായുള്ള പുതിയ സംവിധാനത്തിന് ഭൂമിയിലെ റഡാർ സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാമെന്നു പറയുന്നു. കടലിനു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ്വിയുള്ളവിവരങ്ങൾ വ്യോമാഗതാഗത നിയന്ത്രണകേന്ദ്രത്തിന് ലഭിക്കില്ല. പൈലറ്റ് മുൻകൂട്ടി തയ്യാറാക്കി നൽകിയ റൂട്ട് മാപ്പ് മാത്രമാണ് ഇവർക്കുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ തീരും. വിമാനങ്ങളിലുള്ള എഡിഎസ്-ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിക്കും.
കപ്പലുകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും ആപ്പ്സ്റ്റാർ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാരിസ് കോർപ്പറേഷനുമായി ചേർന്നാണ് നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ലോകത്തിലെ എല്ലാ വിമാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താനാകും എന്ന് ഇവർ അവകാശപ്പെടുന്നു. 2018ൽ പദ്ധതി പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
(സോഴ്സ് : മംഗളം 31.1.2017)

Monday, February 13, 2017

എന്താണ് തീ ?.. എങ്ങനെയാണ് തീ ഉണ്ടാകുന്നത് ?.. തീക്കളിയുടെ ശാസ്ത്രം

തീജ്വാല
നമുക്കറിയാവുന്നിടത്തോളം തീയെക്കുറിച്ചുള്ള ശാസ്ത്രീയ സംശയങ്ങൾ ആദ്യം മൈക്കൽ ഫാരഡെയുടെ വകയായിരുന്നു. ഇപ്പോൾ തീയെക്കുറിച്ച് നാസ വരെ ഗവേഷണം നടത്തുന്നു. തീനാളങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച ഫാരഡെ, അതേക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചു. തീയുടെ ശാസ്ത്രീയത്തെക്കുറിച്ച് ഒരു പ്രഭാഷണ പരമ്പരതന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന ബഹീരാകാശ പേടകത്തിൽ തീജ്വാല ഉണ്ടാക്കിക്കൊണ്ട് നാസ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.

ഹൈഡ്രോകാർബൺ

തീ കത്താൻ സഹായിക്കുന്ന എണ്ണയോ, മെഴുകുതിരിയോ, ഉണങ്ങിയ വിറകോ, കടലാസോ എന്തുമാകട്ടെ അവയെല്ലാം കാർബണും ഹൈഡ്രജനും നിറഞ്ഞ ഹൈഡ്രോകാർബൺ എന്ന ഇന്ധനം നൽകുന്ന സംയുകതങ്ങളാണെന്നു കാണാം.
ജ്വലിക്കുന്ന രസതന്ത്രം
തിരികളിൽ സൂക്ഷ്മ വാഹിനി (capillary) വഴി മുകളിലേക്ക് പ്രവഹിക്കുന്ന എണ്ണ തീനാളത്തിന്റെ ഊഷ്മാവിൽ ബാഷ്പ്പീ കരിക്കപ്പെട്ടു ജ്വാലായിൽ പ്രവേശിക്കുകയും ഉന്നത ഊഷ്മാവിൽ ഹൈഡ്രജനും കാർബണുയി വിഘടിക്കുകയും ചെയ്യുന്നു. ഓക്സിജനുമായി പ്രതിപ്രവർത്തിച്ചു ഹൈഡ്രജൻ ജലമായും കാർബൺ, കാർബൺ ഡൈ ഓക്സൈഡായും പരിണമിക്കുന്നു. ഈ രാസമാറ്റങ്ങളുടെ ഫലമായി ചൂടും വെളിച്ചവും ഉണ്ടാവുന്നു. തീജ്വാലയെ മൊത്തത്തിൽ ഇങ്ങനെ പറയാം. യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് തന്മാത്രകളുടെ വിഘടനവും ഓക്സീകരണവുമാണ്. ഇതിന്റെ ഫലമായുണ്ടാകുന്ന ചൂട് എണ്ണയിൽ ബാഷ്പ്പീകരണം എളുപ്പമാക്കുന്നു. മതിയായ ചൂട് വികിരണം ചെയ്യുന്നതിനാൽ അത് മെഴുകിനെ ഉരുക്കി ദ്രാവരൂപത്തിലാക്കുന്നു.
തീജ്വാലക്ക് സ്ഥിരത കൈവരാൻ കുറച്ച് സമയമെടുക്കും. ശാന്തമായി തെളിഞ്ഞു നിൽക്കുന്ന വിളക്കുതിരി, പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആന്തരിക ദാഹനയന്ത്രം (internal combustion engine) പോലെയാണ്. അങ്ങനെ സന്തുലിതാവസ്ഥയിൽ എത്തിക്കഴിയുമ്പോൾ ഏതെങ്കിലും കാരണവശാൽ ഇന്ധനമോ, ഓക്സിജനോ കുറഞ്ഞാൽ തീ അണയാൻ ഭാവിക്കുകയോ അണഞ്ഞുപോവുകയോ ചെയ്യും. വിലയ്ക്കിൽ നിന്ന് ഇടയ്ക്കു പുറത്തുചാടുന്ന കരിപ്പൊടികൾ അപൂർണമായി കത്തിയ ഇന്ധനമാണ്. അതിലെ ഹൈഡ്രജൻ മാത്രമേ ഓക്സീകരണത്തിന് വിധേയമായിട്ടുണ്ടാവൂ.

ജ്വാലാമുഖം
തീജ്വാല ഗുരുത്വാകര്‍ഷണമില്ലാത്തസാഹചര്യത്തില്‍

എന്നാൽ ഗുരുത്വാകർഷണമില്ലാത്ത ശൂന്യാകാശത്തിലോ ? . അത്തരം പരീക്ഷണം സ്പേസ് ഷട്ടിലിൽ നടത്തിയപ്പോൾ ഉണ്ടായ ജ്വാലയാകട്ടെ ഗോളാകൃതിയിലായിരുന്നു.

ത്രിമൂർത്തികൾ

തീയുണ്ടങ്കിൽ അതിനൊപ്പം മൂന്ന് ഘടകങ്ങൾ കൂടിയുണ്ടെന്ന് ധരിച്ചോളൂ. ഇന്ധനം,ഓക്സിജൻ,താപം എന്നിവയാണ് ഈ മൂന്ന് കക്ഷികൾ. ഇതിലേതെങ്കിലും ഒരു ഘടകം മാറിനിന്നാൽ തീ ഉണ്ടാവില്ല.
ഇന്ധനം മാറ്റിയോ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുപയോഗിച്ച് ഓക്സിജൻ നീക്കിയോ തീയുടെ ഊഷ്മാവ് കുറയ്ക്കാനുള്ള വെള്ളം ഒഴിച്ചോ തീ കേടുത്താം.

(സോര്‍സ് : മലയാളമനോര പഠിപ്പുര 6.2.2017)

Saturday, February 4, 2017

പാർക്കിങ് ദുരിതത്തിന് അറുതി വരുത്താൻപുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ് എത്തുന്നു.

പാർക്കിങ് ദുരിതത്തിന് അറുതി വരുത്താൻപുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ് എത്തുന്നു. നിങ്ങൾ പോകുന്ന സ്ഥലത്ത് പാർക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഫീച്ചർ കൃത്യമായി അറിയിക്കും. 
പുതിയ ഐക്കണോടെ ആൻഡ്രോയിഡ് യൂസർമാർക്കായാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പാർക്കിങ് ഫീച്ചർ ആക്സസ് ചെയ്യാൻ ഗൂഗിൾ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തെക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാർക്കിംഗ് ഇടമുണ്ടെങ്കിൽ ഒരു ചെറുവലയത്തോട് കൂടിയുള്ള 'പി' ചിഹ്നത്തിലൂടെ ഫീച്ചർ അറിയിക്കും.
ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകലാണ് ഫീച്ചർ കാണിക്കുക.
നീലനിറത്തിലാണ് പാർക്കിംഗ് ഐക്കൺ. പാർക്കിങ് സ്ഥലം വളരെ കുറവാണെങ്കിൽ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.
യൂസർമാരുടെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്റോറിയിൽ നിന്നുള്ള ഡാറ്റകൾ വഴിയാണ് പാർക്കിംഗ് ഫീച്ചറിന്റെ പ്രവർത്തനം. അമേരിക്കയിലെ 25 മെട്രോ മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിൽ മറ്റു നഗരങ്ങളിലേക്കും ഐഒഎസ് ഡിവൈസിലേക്കും ഫീച്ചർ വ്യാപിപ്പിക്കും.
(സോഴ്സ് : കേരള ഓൺലൈൻ ന്യൂസ് 30 ജനുവരി 2017)

Friday, February 3, 2017

ബ്ലാക്ക്‌ ഹോളുകളെപ്പറ്റി പഠിക്കാൻ 'നാസ' മുടക്കുന്നത് 188 മില്യൺ ഡോളർ

ബഹീരാകാശ രംഗത്ത് മനുഷ്യന് ഇന്നും ഇരുളടഞ്ഞ സമസ്യയാണ് ബ്ലാക്ക്‌ഹോൾ. എന്നാൽ ബ്ലാക്ക്‌ഹോളുടെ രഹസ്യങ്ങൾ ആഴത്തിൽ പഠിക്കാൻ നാസ ഒരുങ്ങുന്നു. ഇമേജിങ് എക്സ്റേ പോളാരിമെട്രി എക്സ്പ്ലോറർ (IXPE) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ മൂന്ന് ബഹീരാകാശ ദൂരദർശിനികളും ക്യാമറകളുമുണ്ട്. ബ്ലാക്ക്‌ഹോളുകൾ പുറത്തു വിടുന്ന എക്സ്റേ രശ്മികളുടെ ധ്രുവീകരണം അളക്കാൻ ഈ ക്യാമറകൾക്ക് സാധിക്കും.
'നമുക്ക് ബ്ലാക്ക്‌ഹോളുകളേയും ന്യൂട്രോൺ നക്ഷത്രങ്ങളേയും നേരേ പകർത്താനാവില്ല, പകരം അവ പുറത്തുവിടുന്ന രശ്മികൾ പഠിച്ച് നമുക്ക് ഏകദേശ ചിത്രം രൂപീകരിക്കാനാകും' നാസയിലെ ശാസ്ത്രജ്ഞനായ പോൾ ഹെർട്സ് പറയുന്നു.
'നാസക്ക് ഇത്തരം ഉദ്യമങ്ങൾ വിജയിപ്പിക്കാനുള്ള ശേഷിയും പരിചയവുമുണ്ട്. ഇമേജിംങ് എക്സ്റേ പോളാരിമെട്രി എക്സ്പ്ലോറർ (IXPE) ഈ മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കും. അത് കണ്ടെത്തുന്നത് എന്താണെന്ന് ഇപ്പോൾ നമുക്ക് ഊഹിക്കാനെ സാധിക്കൂ'.
2020ലെ 188 മില്യൺ മുടക്കുന്ന ഈ ഉദ്യമം പ്രായോഗികമാകൂ. എക്സ്റേ രശ്മികളുടെ ധ്രുവീകരണം അളക്കുന്ന സെൻസറുകൾ നിർമിക്കുന്നത് ഇറ്റാലിയൻ സ്പേസ് ഏജൻസിയാണ്. ഇതോടെ ബ്ലാക്ക്‌ ഹോളുകളെപ്പറ്റി കൂടുതൽ അറിയാനാകുന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
(സോഴ്സ് : റിപ്പോർട്ടർ ജനുവരി 4 2017)

Wednesday, February 1, 2017

വിരലുകൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമായി നാനോജനറേറ്റർ വരുന്നു


എവിടെ പോയാലും മൊബൈലിനൊപ്പം ചാർജെറും എടുക്കേണ്ട അവസ്‌ഥ അവസാനിപ്പിക്കാൻ നാനോജനറേറ്റർ വരുന്നു.
നാനോജനറേറ്ററിന് ഫോൺ ഉപയോഗിക്കുന്നവരുടെ വിരലുകളുടെ ചലനങ്ങളിൽ നിന്നും സ്മാർട്‌ഫോൺ പ്രവർത്തിക്കാനാവശ്യമായ ആവശ്യമായ ഊർജ്ജം ശേഖരിക്കാൻ ആവശ്യമാണെന്നാണ് മിഷിഗൺ സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം.
നാനോജനറേറ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത ചാർജാറിന്റ പ്രാഥമിക പരീക്ഷണങ്ങൾ പൂർത്തിയായി കഴിഞ്ഞു. എൽ സി ഡി ടച്ച് സ്ക്രീനും 20 എൽ ഇ ഡി ലൈറ്റുകളും ഫ്ലെക്സിബിൽ കീബോർഡും ഈ നാനോജനറേറ്റേറിന്റെ സഹായത്താൽ ഗവേഷകർ പ്രവർത്തിപ്പിച്ചു നോക്കി.
ബാറ്ററിയുടെ യാതൊരു സഹായവുമില്ലാതെയായിരുന്നു ഇവ പ്രവർത്തിപ്പിച്ചത്.
പേപ്പറിന്റ കനം മാത്രമുള്ള ഈ വസ്തുവിനെ ബയോകോംപാറ്റിയബിൾ ഫെറോഇലക്ട്രിറ്റ് നാനോജനറേറ്റർ (എഫ് ഇ എൻ ജി) എന്നാണ് വിളിക്കുന്നത്.
ഒരു കൈപ്പത്തിടെ വലിപ്പമുള്ള ഈ വസ്തുവിന് എൽ ഇ ഡി ലൈറ്റുകളെ കത്തിക്കാനാകും.
കനം കുറവാണെന്നതിന് പുറമേ വളക്കാമെന്നതും ചിലവ് കുറവാണെന്നതും നാനോജനറേറ്ററിന്റെ ഗുണങ്ങളാണ്. സ്മാർട്ഫോണുകൾക്കൊപ്പം ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വയർലെസ് ഹെഡ്സെറ്റുകൾക്കെല്ലാം ഈ നാനോജനറേറ്റർ ഉപയോഗിക്കാവുന്നതാണ്.
മടക്കുംതോറും ഇവയുടെ ശേഷി വർദ്ധിക്കുമെന്നത് ശ്രദ്ധേയമാണ്
പ്രൊഫ. നെൽസൺ സീപുൽവെഡയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണമാണ് ചാർജറുകളുടെ തലവേദന തന്നെ മാറ്റിയേക്കാവുന്ന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്

(സോഴ്സ് : എക്സ്പ്രസ്സ് കേരള 11 ജനുവരി 2017)

Tuesday, January 31, 2017

ചരിത്രത്തിന്റ വിലയറിയാതെ മറയൂർ മുനിയറകൾ നശിപ്പിക്കുമ്പോൾ...


ചരിത്രത്തിന്റ മൂല്യം അറിയുന്നവർക്കെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ കഴിയൂ. ഇടുക്കി ജില്ലയിൽ മറയൂരിലെ
ശിലായുഗസ്മാരകങ്ങളായ മുനിയറകൾ പൊളിച്ച് നശിപ്പിച്ചെന്ന വാർത്ത വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റ മൂല്യമേ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!
ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാൻ കേരളാ ഹൈക്കോടതി 22 വർഷം മുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസ്സിന്റ വൈകൃതം കാട്ടാൻ ചിലർ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരിൽ മുരുകൻ മലയിലെ അവശേഷിക്കുന്ന മുനിയറകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്
ഈ സ്മാരകങ്ങൾ കേരളത്തിന്റ പ്രാചീന ചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു. എന്ന് മനസ്സിലാക്കുമ്പോഴേ, മുനിയറകൾ പൊളിച്ചെടുക്കുന്നവരെ ചെയ്തി എത്ര ഹീനമാണെന്ന് മനസ്സിലാക്കു.
ഇവിടെ നിലനിന്ന ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂർ മുനിയറകൾ. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ 'മഹാശിലായുഗ'ത്തിലെ (Megalithic Age) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞർ പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.
കേരളത്തിന് ഒരു ശിലായുഗ സംസ്കാരം അവകാശപ്പെടാനില്ലന്ന് ഒരു നൂറ്റാണ്ട് മുൻപ് വാദിച്ച പണ്ഡിതനാണ് റോബർട്ട് ബ്രൂസഫുട്. അത്തരം നിഗമനങ്ങൾ തിരുത്തി എഴുതിയതിൽ മറയൂരിലെ ശിലായുഗ സ്മാരകങ്ങൾക്ക് പ്രധാന പങ്കുണ്ട്.
1974ലാണ് മറയൂർ മുനിയറകളെക്കുറിച്ചും അവിടത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപാഠനം നടക്കുന്നത്. പിൽക്കാലത്ത് സംസ്ഥാന സൂപ്രണ്ടിങ് അർക്കിയോളജിസ്റ്റായി വിരമിച്ച ഡോ. എസ്. പത്മനാഭൻ തമ്പിയായിരുന്നു അതിന് പിന്നിൽ. ആ പഠനം കേരളചരിത്രത്തെ 1500 വർഷം പിന്നോട്ട് കൊണ്ടുപോയതായി, ഒരിക്കൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

മറയൂരിലെ മുനിയറകൾ 2006ലെ ചിത്രം



മറയൂരിലെ മുനിയറകൾ എ.ഡി 200നും ബി. സി 1000നും ഇടയിൽ ആ താഴ്വാരയിൽ നിലനിന്നിരുന്ന മനുഷ്യസംസ്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭൻ തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ 1976ൽ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു.
സംരക്ഷിത സ്മാരകങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാർഥ സ്വഭാവം മുരുകൻ മലയിൽ നശിപ്പിച്ച മുനിയറയുടെ ദൃശ്യം നമുക്ക് വ്യക്തമാക്കി തരുന്നു. ഒരർത്ഥത്തിൽ ഈ അമൂല്യസ്മാരകങ്ങൾ പലവിധത്തിൽ ഇത്രകാലവും പൊളിച്ചെടുക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നൂറുകണക്കിന് മുനിയറകൾ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകൾ വ്യാപകമായി പൊളിച്ചു കൊണ്ടുപോയിട്ടുണ്ട്.
ഇതൊന്നും കൂടാതെ, പാമ്പാറിൻ തീരത്ത് മുനിയറകൾ സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990കളുടെ ആദ്യപാകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാന മന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ നശിപ്പിച്ച മുനിയറ


അത് വർത്തയായപ്പോൾ കൊച്ചിയിലെ നിയമവേദി മുനിയറകൾ സംരക്ഷിക്കാൻ കേരളാ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് പത്ത് വർഷത്തേക്ക് ഖനനത്തിന് അനുമതി നല്കിയില്ലങ്കിലും, അപ്പീൽ പരിഗണിച്ച ജസ്റ്റിസ് കെ.ടി തോമസും ജസ്റ്റിസ് പി.ഷണ്മുഖവുമടങ്ങിയ ഡിവിഷൻ ബെഞ്ച്, 1995 നവംബർ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാൻ കേന്ദ്രസർക്കാറിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനവുമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങൾ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതക്ക് തെളിവാണ് മുനിയറകൾ നേരിട്ട ദുർവിധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാൽ അത് ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം.
(സോഴ്സ് : മാതൃഭൂമി 24.1.2017)

Saturday, January 28, 2017

ഭൂമിയുടെ കാമ്പിനെക്കുറിച്ച് പുതിയ കണ്ടുപിടുത്തം


ഭൂമിയുടെ കാമ്പിലെ പുതിയ മൂലകങ്ങളെക്കുറിച്ച് പുതിയ കണ്ടുപിടുത്തം. ഇരുമ്പും നിക്കലുമാണ് ഭൂമിയുടെ കാമ്പിൽ എന്നാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. 85% ഇരുമ്പും 10% നിക്കലുമെന്നായിരുന്നു കണക്ക്. ശേഷിക്കുന്ന അഞ്ചു ശതമാനത്തെ അറിയാനുള്ള ഗവേഷണം വഴിത്തിരിവിൽ. ഇത് സിലിക്കൺ ആണെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. തോഹോക്കു സർവ്വകലാശാലയിലെ എയ്ജി ഓഹ്ത്താനിയാണ് കണ്ടെത്തലിനു പിന്നിൽ.
ഗവേഷണശാലയിൽ ഭൂമിയുടെ കാമ്പിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഇരുമ്പിനും നിക്കലിനുമൊപ്പം സിലിക്കൺ ചേർത്തതോടെ ഭൂമിയുടെ കാമ്പിന്റെ സ്വഭാവം കാട്ടിയെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കുള്ളിൽ 1,200 കിലോമീറ്റർ ചുറ്റളവിലാണ് കാമ്പുള്ളത്.
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ.
സ്വാതന്ത്രരൂപത്തിൽ വളരെ അപൂർവ്വമായേ പ്രകൃതിയിൽ കാണപ്പെടുന്നുള്ളു. സിലിക്കൺ ഡയോക്സൈഡ്, സിലികേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളിൽ ഗ്രഹങ്ങളിൽ കാണപ്പെടുന്നു. സിലിക്ക, സിലിക്കേറ്റുകൽ എന്നീ രൂപത്തിൽ സ്ഫടികം, സിമെന്റ്, സെറാമിക്‌സ് എന്നിവയിലേയും പ്രധാന ഘടകമാണ് സിലിക്കൺ.
(സോഴ്സ് : ഏഷ്യാനെറ്റ് ന്യൂസ് 27.1.2017)

Thursday, January 26, 2017

ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത് ?..കൂർക്കം വലിക്കുന്നത് എന്ത് കൊണ്ട് ? മദ്യപിച്ചു ഉറങ്ങിയാൽ എന്താപ്രശ്നം?..


ശരീരത്തിനും മനസ്സിലും വിശ്രമം ലഭിക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. നന്നായി ഉറങ്ങിയാൽ മാത്രമേ ഉന്മേഷത്തോടെ ദൈനംദിന ജീവിതസാഹചര്യങ്ങളുമായി ഒത്തുപോകാൻ സാധിക്കുന്നത്. ഉറങ്ങുമ്പോൾ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന നമ്മുടെ തോന്നൽ തെറ്റാണ്. നാമുറങ്ങുമ്പോൾ ശരീരത്തിലെ പല അവയവങ്ങളും ഉണർന്നിരിക്കുകയാണ്. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് ഒരു ചോദ്യം മാത്രമാണ്. പലപ്പോഴും ഒരു കൃത്യമായ നിർവചനം പോലും നൽകാൻ സാധിക്കുന്നില്ല. എങ്കിലും പഠനങ്ങൾ നൽകുന്ന ചില കാര്യങ്ങൾ നോക്കാം.


ഉറങ്ങുമ്പോഴും തലച്ചോർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഉറക്കത്തിന്റെ ആദ്യപകുതിയിൽ തലച്ചോറിലെ കോർട്ടക്സിന്റെ പ്രവർത്തനം 40 ശതമാനം കുറയുന്നുണ്ടെങ്കിലും പിന്നീട് കൂടുതൽ പ്രവർത്തിക്കുന്നു.
ഉറക്കം കണ്ണുകളെ രണ്ടു സ്റ്റേജുകളാക്കി പ്രവർത്തിപ്പിക്കും, നോൺ റാപിഡ് മൂവ്മെന്റ്, റാപിഡ് മൂവ്മെന്റ് എന്നിവയാണവ. ആദ്യത്തെ ഘട്ടത്തിൽ കൃഷ്ണമണികൾ വട്ടം കറങ്ങും പിന്നീടുള്ള ഘട്ടത്തിൽ പെട്ടെന്ന് ചലിക്കും. രണ്ടാം ഘട്ടത്തിലാണ് സാധാരണ സ്വപ്‌നങ്ങൾ കാണുന്നത്.
ഉറങ്ങുമ്പോൾ ശരീരത്തിൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകും. ഉറങ്ങുമ്പോൾ തൊണ്ടയിലെ മസിലുകൾ അയയും. ഇത് തൊണ്ടയുടെ വിസ്താരം അല്പം കുറയ്ക്കും. ഇത് ശ്വാസോച്ഛാസത്തിന് അല്പം തടസ്സമുണ്ടാക്കും. കൂർക്കം വലിക്ക് കാരണമാക്കുന്നു.


മദ്യപിച്ച ശേഷം ഉറങ്ങുന്നവർ അതിന്റ പ്രത്യാഘാതങ്ങളും അറിഞ്ഞിരിക്കണം. ഒരാളുടെ ഉറക്കത്തിന്റെ ചക്രം തന്നെ തടസ്സപ്പെടുത്താൻ മദ്യപാനം കാരണമാകുന്നു. അമിതമദ്യപാനം വിഷാദത്തിനും ആത്മഹത്യാ പ്രവണതക്കും വഴിവെക്കുന്നതായി കണ്ടുവരുന്നുണ്ട്. ഹൃദയത്തെ ഇല്ലായ്മചെയ്യാൻ അമിത മദ്യപാനത്തിന് കഴിയും. ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കും. ഹൃദയത്തിന്റെ പ്രവർത്തനം താറുമാരാകും. ഇത് മാരകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. അമിത മദ്യപരിൽ ഓർമ്മക്കുറവ് ഉണ്ടാവുന്നത് സാധാരണയാണ്. മദ്യപാനം അതിരുകടക്കുന്ന ദിവസങ്ങളിലെ പാലസംഭവങ്ങളും പിറ്റേദിവസം ഓർത്തെടുക്കാൻ കഴിയാതെ വരുന്നു. ഇത് അംനേഷ്യയിലേക്കുള്ള യാത്രയാണെന്ന് ഓർക്കുക പൂർണ്ണമായും ഓർമ്മനഷ്ടപ്പെട്ട അവസ്ഥയിലേക്കാവും ഒടുവിൽ നീങ്ങുക.
(സോഴ്സ് : മറുനാടൻ മലയാളി 30.12
2016)

Tuesday, January 24, 2017

മലബാർ ഒരു സംഭവം തന്നെയാണ്

മലബാർ എവിടെയൊക്കെ ? മലബാർ എന്നാൽ എന്തൊക്കെ ? മലബാറിനെ തിരിഞ്ഞ് ഒരു ലോകസഞ്ചാരം...
മലബാർ ടൌൺ എവിടെയാണ് ?
കാസർഗോഡ് മുതൽ പാലക്കാട് വരെ നീളുന്ന പ്രദേശത്തെ മലബാർ എന്നു വിളിച്ചു പരിചയമുള്ളവർ, പരിചിതമായ സ്ഥലങ്ങൾക്കിടയിൽ നിന്ന് ആ പട്ടണം കണ്ടുപിടിക്കാൻ ശ്രമിക്കും. പക്ഷേ, മലബാർ ടൌൺ അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിലാണ്. മൗണ്ട് മലബാർ എവിടെയാണ് ? കേരളത്തിന്റ വടക്കൻ പകുതിക്ക് മലബാർ എന്നാണു പേരെന്ന് കരുതി അതും വടക്കൻ കേരളത്തിലെവിടെയോ ആണെന്നു കരുതരുത്. ഇന്തൊനീഷ്യയിലെ ഉറങ്ങുന്ന അഗ്നിപർവത മാണത്. ഇനിയുമുണ്ട് പർവ്വതങ്ങളും സമതലങ്ങളും പക്ഷികളും പൂക്കളും പുസ്തകശാലകളും. കപ്പലും ട്രെയിനും ബസുമുണ്ട്. സൈനികാഭ്യാസമുണ്ട്, ബിരിയാണി പോലുമുണ്ട് മലബാർ എന്ന പേരിൽ!
    മലപ്പുറം താനൂർ അയ്യായ മാഞ്ചപ്പറത്ത് മുഹമ്മദ് ശരീഫാണ് ലോകമാകെ മലബാറിനെ അന്വേഷിച്ചു നടക്കുന്നത്. പറന്നു കിടക്കുന്ന മലബാറുകളെ കണ്ടെത്താൻ, അവയെ തമ്മിൽ കൂട്ടിക്കെട്ടുന്നത് ഏതു നൂലാണെന്നു മനസ്സിലാക്കാൻ. പത്താം ക്ലാസ്സിൽ പഠനം നിലച്ചെങ്കിലും മലബാറിനെ കുറിച്ച് അന്വേഷിക്കാൻ, പടിപടിയായി പഠിച്ച് ഇപ്പോൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ എംബിഎ ചെയ്യുന്ന ശരീഫ് പിന്നീട് പേരൊന്നു മാറ്റി; ശരീഫ് മലബാർ. ചരിത്രവിദഗ്ധരുടെയും പഠിതാക്കളുടെയും പിന്തുണകൂടി വേണം ശരീഫിന്, ലഭിച്ച വിവരങ്ങൾ ഒരാവർത്തികൂടി ഉറപ്പിക്കാൻ, അവയെല്ലാം ഒരു ആധികാരിക രേഖയാക്കാൻ.
   സീറോ മലബാർ കാത്തലിക് സഭയുടെ മലബാർ അല്ല ഡച്ചുകാരുടെ മലബാർ. അവരുട മലബാർ അല്ല ബ്രിട്ടീഷുകാരുടെ മലബാർ. കേരളത്തിലെ മലബാറിനു തന്നെ ഇങ്ങനെ പല രൂപങ്ങൾ. മലബാറിനെക്കുറിച്ച് പഠനങ്ങളേറെ നടന്നിട്ടുണ്ടെങ്കിലും അവ കേരളത്തിൽ ഒതുങ്ങിയെന്ന് ശരീഫ് കരുതുന്നു. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ഈർച്ചവാൾ ചോർച്ച പോലെ മലബാർ എന്ന് പേരുള്ള ഭൂപ്രദേശങ്ങളും സ്ഥാപനങ്ങളും ജീവിവർഗങ്ങളും പൊതുവായി പങ്കിടുന്ന കുടുംബവേര് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഒരുത്തരം തുറന്ന വഴി
ദുബൈയിലെ ഒരു ട്രാവൽസിൽ ജോലി ചെയ്യവേ, ഒരിക്കൽ കുറച്ച് ടൂറിസ്റ്റുകൾക്കൊപ്പം സഹായിയായി പോയി. അവർ ദക്ഷിണാഫ്രിക്കയിലെ പോർട്ട് മലബാറിൽ നിന്നാണെന്ന് പറഞ്ഞു. മലബാർ എന്നു കേട്ടപ്പോൾ കൗതുകം. വിശ
ദമായി ചോദിച്ചപ്പോൾ പോർട്ട് എലിസബത്ത് മലബാറാണെന്നും അതിന്റെ ചുരുക്കമാണ് പോർട്ട് മലബാറെന്നും അറിയുന്നത്. മറ്റൊരിക്കൽ അറബികൾ തന്നെ മലബാറിലേക്ക് ടൂർ പാക്കേജുണ്ടോ എന്ന് ചോദിച്ചു. മലബാർ ഐലൻഡ് എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായിരുന്നു അത്. അങ്ങനെയാണ് 'മലബാറുകളെ കണ്ടെത്തലി'നു തുടക്കമിട്ടത്.
32 രാജ്യങ്ങളിൽ മലബാർ!
സ്ഥിരീകരിച്ച വിവരം അനുസരിച്ച് 32 രാജ്യങ്ങളിൽ മലബാർ എന്ന പേരിൽ സ്ഥലങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലും കേട്ടറിവുണ്ടെങ്കിലും ഉറപ്പിക്കാറായിട്ടില്ല. മല(പർവ്വതം), ബാർ(നിര)എന്നീ വാക്കുകളിൽ നിന്നാണ് മലബാറുണ്ടായതെന്ന് പൊതുവെ കരുതുന്നത്. മാൽ(സമ്പത്ത്), ബാർ(സ്ഥലം) എന്നീ വാക്കുകളിൽ നിന്ന് അറബികളുണ്ടാക്കിയ പേരാണ് മലബാർ എന്നു വിശ്വസിക്കാനാണ് ശരീഫിന് ഇഷ്ടം. പത്തേമാരിയുടെ പഴയകാലത്ത് മലബാർ എന്ന മനോഹരതീരത്തിന്റെ പേര് മാറ്റിടങ്ങളിലേക്ക് പകർന്നതായിരിക്കണം. പക്ഷേ അതിന് മുന്പും മലബാറുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലങ്ങളിൽ മലബാറു'കൾ ഉണ്ടായിരുന്നത് ആശ്ചര്യമുണ്ടാക്കുന്നു. അന്വേഷണം തുടങ്ങിയപ്പോൾ പക്ഷികളും പഴങ്ങളും മത്സ്യങ്ങളും മനുഷ്യരുമെല്ലാം ഷെരീഫിന്റെ പട്ടികയിൽ വന്നുകയറി.
പഴക്കമെത്ര? അറിയില്ല
എഡി 970ൽ ജീവിച്ചിരുന്ന അൽ ബറൂനി എന്ന സഞ്ചാരിയാണ് മലബാർ എന്ന വാക്ക് ആദ്യം രേഖപ്പെടുത്തിയതെന്ന് കരുതുന്നത്. ആറാം നൂറ്റാണ്ടിൽ ഈജിപ്ഷ്യൻ കച്ചവടക്കാർ കേരളതീരത്തെ മാലി എന്നു വിളിച്ചതായി പറയുന്നു. അറബ് കച്ചവടക്കാർ ആയിരിക്കണം മലബാർ എന്ന വാക്ക് പരക്കെ ഉപയോഗിച്ചത്. ദക്ഷിണേദ്യക്കും ശ്രീലങ്കക്കും പൊതുവായുള്ള പേരായും പല വിദേശരാജ്യങ്ങളും മലബാർ എന്ന് ഉപയോഗിച്ചു പോന്നു. അറബുനാടുകളിലെത്തുന്ന ഇന്ത്യക്കാരെ ബഹുമാനപൂർവ്വം 'മലബാറി' എന്ന് വിളിച്ചു പോന്നു. മലയാളികളെയാകെ മലബാറികൾ എന്നു വിളിക്കാനാണ് അറബികൾക്ക് ഇന്നും ഇഷ്ടം.
മലബാറുകളുടെ മലബാർ
കേരളത്തിലെ മലബാറിനെപ്പറ്റി പൊതുവായി ലഭ്യമായ വിവരങ്ങൾ ഇങ്ങനെയെന്ന് ശരീഫ്: കോഴിക്കോട്ടെ നാട്ടുരാജ്യങ്ങളുടെ കാലത്തെ മലബാർ എന്നൊരു വിളിപ്പേര് കേട്ട്തുടങ്ങിയിരുന്നു. 1661ൽ കൊച്ചി ആസ്ഥാനമാക്കി ഡച്ച് മലബാർ സ്ഥാപിക്കപ്പെട്ടു. 1777ൽ കേരളത്തിന്റെ വടക്കൻ ജില്ലകളും കർണ്ണാടക തീരവും ഉൾപ്പെടുത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാർ ജില്ലയ്ക്ക് രൂപം നൽകി. മൈസൂർ യുധത്തോടെ കൂടുതൽ പ്രദേശങ്ങൾ മലബാറിലേക്ക് വന്നു.1957ൽ കേരളം പിറന്നപ്പോൾ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ഭാഗങ്ങൾ സംസ്ഥാനത്തിന്റെ ഭാഗമായി. ഇപ്പോഴും തെക്കൻ കേരളത്തിന്റെ മറുപാതി വടക്കൻ കേരളമല്ല 'മലബാർ' ആണ്.
കപ്പൽ കയറിയ മലബാർ
1931ൽ ഏപ്രിൽ രണ്ടിന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് അകലെ എം വി മലബാർ എന്ന കപ്പൽ കടൽച്ചുഴലിയിൽപ്പെട്ടു. നിയന്ത്രണംവിട്ട കപ്പൽ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് അകലെയുള്ള ദ്വീപിൽ ചെന്നുപെട്ടു. ബ്രാൻഡ് എന്നും ലോങ്‌ ബേ എന്നുമൊക്കെ ഓസ്‌ട്രേലിയക്കാർ വിളിച്ചിരുന്ന ദ്വീപ്. ലോങ്‌ ബേ ദുർഗുണപരിഹാര കേന്ദ്രത്തിന്റെ പേരിനോട് അനുബന്ധിച്ച് അറിയപ്പെടുന്നത് അവസാനിപ്പിക്കാൻ ദ്വീപിന്‌മലബാർ എന്ന് പേരിടണമെന്ന് ദ്വീപ് നിവാസികൾ ആവശ്യപ്പെട്ടു. 1933ൽ ആ പേര് സർക്കാർ വിജ്ഞാപനം ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലബാർ ഹെഡിലാണ്ട് സൈനികത്താവളമായി. 1968-1988 കാലത്ത് വ്യവസായ മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമായി. പിന്നീട് ദ്വീപ് പാട്ടത്തിന് വെച്ചു. ഗോൾഫ് ക്ലബ്ബുകളും റൈഫിൾ സംഘടനകളും കുതിരപ്പന്തികളും വന്നു. 2010ൽ ദേശിയോദ്യാനമായി പ്രഖ്യാപിച്ചു.
ആമ ദ്വീപും മലബാർ വംശവും
ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്‌ഷെൽസ് ദ്വീപ് സമൂഹത്തിലെ ദ്വീപുകളിലൊന്നിന് പേര് മലബാർ ഐലൻഡ്. അൽഡാബ്ര എന്നും പറയും. മനുഷ്യവാസമില്ലാത്ത ദ്വീപിന്‌മലബാർ എന്നു പേരു വന്നതിനെക്കുറിച്ച് കാര്യമായ കഥകളൊന്നുമില്ല. 'രാക്ഷസ ആമ' കളിൽ നല്ലൊരു പങ്കും ഇവിടെയാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷിവർഗ്ഗങ്ങളുമുണ്ട്. 1982ൽ യുനെസ്കോ പൈതൃകകേന്ദ്രമായി. മൂന്നുമാസത്തിലൊരിക്കലുള്ള കപ്പൽ സർവീസിൽ ദ്വീപിലേക്ക് പോകാം; ഗവേഷകർക്ക് മാത്രം. ഇന്ത്യൻമഹാസമുദ്രത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഫ്രഞ്ച് അധീനതയിലായിരുന്ന റീയൂണിയൻ ദ്വീപിലെ 1.8 ലക്ഷം പേരുടെ വംശ പരമ്പരയെ വിളിക്കുന്നത് മലബാർസ് എന്നാണ്. പതിനേഴാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ നിന്ന്‌ പോയവരാണ് അവരെന്ന് കരുതുന്നു. ദ്വീപിനും മലബാർ എന്നുതന്നെ പേരുവന്നു.1848ൽ സ്വാതന്ത്രം നേടി. തമിഴ്, തെലുങ്ക് ഭാഷ സംസാരിക്കുന്നവരാണ് കൂടുതലും. ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ 1970 വരെ എത്തിച്ചേർന്ന കുടിയേറ്റക്കാർക്കായി ട്രിനിഡാഡ് സർക്കാർ തുടങ്ങിയ ഫാം ഹൗസ് പദ്ധതിയുടെ പേര് മലബാർ ഫാം ഹൗസ് പ്രൊജക്റ്റ് എന്നാണ്. അവിടെയുള്ള സ്കൂളിന്റെ പേര് മലബാർ പ്രൈമറി സ്കൂൾ.
അമേരിക്കയിലെ മലബാറുകൾ
അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് അഞ്ചലസ് പബ്ലിക് ലൈബ്രറിയുടെ അനുബന്ധ ലൈബ്രറിയാണ് ബോയിൽ ഹൈറ്റ്സിലെ മലബാർ ബ്രാഞ്ച് ലൈബ്രറി. ഒഹായോ സ്റ്റേറ്റിലെ മനോഹരമായ ഉദ്യാനത്തിന്റെ പേരാകട്ടെ മലബാർ സ്റ്റേറ്റ് ഫാം പാർക്ക്. പുലിറ്റ്‌സർ സമ്മാനജേതാവ് ലൂയി ബ്രോംഫീൽഡ് 1939ൽ സ്ഥാപിച്ചു. അകത്തെ ഭക്ഷണശാലക്ക് മലബാർ ഫാം ഇൻ എന്നും പ്രധാന ചടങ്ങിനു മലബാർ ഇവന്റ് എന്നുമാണ് പേര്.
മലബാർ റേഡിയോ
ഇൻഡോനേഷ്യയിലെ ഗുണാങ് മലബാർ എന്ന ഉറങ്ങുന്ന ഉറങ്ങുന്ന അഗ്നിപർവതം ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രമാണ്. ഇൻഡോനേഷ്യയിൽ 1923ൽ ഡച്ചുകാർ സ്ഥാപിച്ച വയർലെസ് കേന്ദ്രത്തിന് പേര് മലബാർ റേഡിയോ സ്റ്റോർ എന്നായിരുന്നു. പിന്നീട് അത് മലബാർ റേഡിയോ സ്റ്റേഷനായി. മലബാർ മുസ്ലിം മസ്ജിദ് സിംഗപ്പൂരിലെ വിക്ടോറിയ സ്ട്രീറ്റിലാണ്.
നാവികാഭ്യാസം, അകത്തും പുറത്തും
എക്സർസൈസ്‌ മലബാർ എന്നത് ഇന്ത്യയും അമേരിക്കയും ചേർന്നു 1992ൽ തുടക്കമിട്ട നാവികസേനാ അഭ്യാസപ്രകടനമാണ്. ജപ്പാൻ പിന്നീട് മൂന്നാം പങ്കാളിയായി. ഓസ്‌ട്രേലിയ, സിങ്കപ്പൂർ എന്നിവയും പങ്കാളിയായി.1998ൽ ഇന്ത്യ അണുവിക്ഷേപണം നടത്തിയപ്പോൾ നിർത്തിവെച്ചെങ്കിലും സെപ്റ്റംബർ 11 ആക്രമണത്തെ തുടർന്നുണ്ടായ സുരക്ഷ സാഹചര്യം പരിഗണിച്ച് പുനരാരംഭിച്ചു. സ്വാതന്ത്രസമരം അടിച്ചമർത്താൻ മലപ്പുറത്ത് ബ്രിട്ടീഷുകാർ തുടങ്ങിയ മലബാർ സ്പെഷ്യൽ പോലീസ്(എം എസ് പി) സംസ്ഥാനപ്പിറവിയോടെ കേരള പോലീസിന്റെ ഭാഗമായി.
കുരുമുളക്, മരുന്ന്, ചീര
പശ്ചിമഘട്ട മലനിരയുടെ സമ്പന്നമായ ജൈവവൈവിദ്യത്തിൽ പലതിനെയും ശാസ്ത്രലോകം മലബാർ എന്ന് ചേർത്തു വിളിച്ചു. മലബാർ ബ്ലാക്ക്‌ - കുരുമുളക്, മലബാർ ചെസ്റ്റ് നട്‌സ് - അണ്ടിവർഗ്ഗത്തിൽപ്പെട്ട സസ്യം, മലബാർ പത്രം (മലബാത്തം, തമലപാത്രം) - കറുവപ്പട്ട കുടുംബത്തിൽപ്പെട്ട മരം, മലബാർ ചീര (വെള്ളിച്ചീര) - ഇലച്ചെടി എന്നിവയാണ് അറിയപ്പെടുന്ന'മലബാറി'സസ്യങ്ങൾ. കേരളത്തിലെ സസ്യലതാദികളെപ്പറ്റി ഹെന്റിക് റീഡർ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലുമുണ്ട് മലബാർ; ഹോർത്തൂസ് മലബാറിക്കസ്.
മീനായി, കിളിയായി മലബാർ
ശ്രീലങ്കയിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലും കാണുന്ന മത്സ്യമാണ് മലബാർ ഡാമിയോ. പശ്ചിമഘട്ട താഴ്വരയിൽ കാണുന്ന കുയിൽ വിഭാഗത്തിൽപ്പെട്ട പക്ഷിയാണ് മലബാർ വിസ്‌ലിംഗ് ത്രഷ്. മനുഷ്യന്റെ ചൂളമടിയോട് സാമ്യമുള്ള ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഇവയെ മലബാർ വാനമ്പാടി എന്നും വിളിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന നീണ്ടവാലുള്ള പക്ഷിയാണ് മലബാർ ട്രോഗൺ. പശ്ചിമഘട്ടത്തിൽ, കാണുന്ന കുരുവി ഇനത്തിനു പേര് മലബാർ ബാർബെറ്റ്. മലബാർ ഗ്രേ ഹോൺബിൾ, മലബാർ പൈഡ് ഹോൺബിൾ എന്നിവ കേരളത്തിന്റെ സ്വന്തം വേഴാമ്പൽ ഇനങ്ങളാണ്. മലബാർ വേരുക്,മലബാർ സ്പൈനി ഡോർമൗസ്‌ (ചുണ്ടെലി) എന്നിവയാണ് മറ്റ് പ്രധാന ജീവികൾ. പടിഞ്ഞാറൻ പസഫിക് തീരങ്ങളിലും ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ ഭാഗങ്ങളിലും കാണുന്ന മത്സ്യമാണ് മലബാർ ഗ്രൂപ്പർ.
മലബാരിയും മലബാർ സിങ്ങും
ഗുജറാത്തിലെ എഴുത്തുകാരനും ബഹുഭാഷവിദഗ്ദനും സാമൂഹിക പരിഷ്കർത്താവുമൊക്കെയായ പ്രശ്‌സ്തന്റെ പേര് ബെഹ്‌റംജി മെർവാൻജി മലബാരി എന്നായിരുന്നു. ഇടക്കാലത്ത് തന്നെ സംരക്ഷിച്ച വ്യാപരിയോടുള്ള സ്നേഹപ്രകടനമായി ബെഹ്‌റംജി പേരിനൊപ്പം മലബാറിനു സ്ഥാനം നല്കുകയായിരുന്നത്രേ. നേപ്പാളിലെ രാഷ്ട്രീയ ജനമുഖി പാർട്ടിയുടെ നേതാവിന്റെ പേരാകട്ടെ, മലബാർ സിങ് ഥാപ്പ എന്നാണ്.
കടൽ, റെയിൽ, റോഡ്
1800കളിൽ ചരക്കുകടത്തിന് ഉപയോഗിച്ചിരുന്ന വൻകിട കപ്പലുകളിലൊന്നായിരുന്നു എച്ച് എം എസ് മലബാർ.1804ൽ കടലിലിറക്കി. മലബാറിനെ തെക്കൻ കേരളവുമായി ബന്ധിപ്പിച്ച് ഇപ്പോഴുമോടുന്ന മലബാർ എക്സ്പ്രസ്സ് വർഷങ്ങളുടെ പഴക്കമുള്ള ട്രെയിൻ സർവീസാണ്. കെ എസ് ആർ ടി സി വടക്കൻ കേരളത്തിൽ ഓടിക്കുന്ന ടി ടി ബസ്സുകൾക്കും പേര് മലബാർ.
ഹിൽസ്, കോളേജ്, സിനിമ
മുംബൈയിലെ വി ഐ പി താമസ - ഓഫീസ് മേഖലയാണ് മലബാർ ഹിൽസ്. മലബാർ ഹിൽ സ്പോർട്സ് ക്ലബ്ബും അവിടെയാണ്. മലബാർ ക്രിസ്ത്യൻ കോളേജ് ആകട്ടെ, കോഴിക്കോട്ട് 1905ൽ സ്ഥാപിതമായ ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ്. മലബാർ പ്രിൻസസ് 2004ൽ ഇറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമാണെങ്കിൽ, ബ്രിട്ടീഷ് സൈന്യാധിപൻ റൊണാൾഡ്‌ സ്റ്റീഫൻ എഴുതിയ നോവലാണ് ദി ജുവൽ ഓഫ് മലബാർ.
(Source :മലയാളമനോര, ഞായറാഴ്ച്ച, 16,ഒക്ടോബർ 2016)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...